അടിമുടി മാറ്റവുമായി ബി.എസ്.എന്‍.എല്‍; സിം മാറ്റി വാങ്ങാന്‍ ഇനി പത്തിരട്ടി പണം, 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ചുരുക്കി

അടിമുടി മാറ്റങ്ങളുമായി ബി.എസ്.എന്‍.എല്‍ ടെലികോം രംഗത്ത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഇനി മുതല്‍ ചുരുങ്ങുകയും 24 ദിവസത്തേക്ക് മാത്രം ചുരുങ്ങുകയും ചെയ്യും. മറ്റൊരു ശ്രദ്ധേയ മാറ്റമാണ് ബി.എസ്.എന്‍.എല്‍ സിം മാറ്റി വാങ്ങാന്‍ നല്കിയ പുതുക്കിയ വലിയ നിരക്ക്. മുന്‍പ് സിം മാറ്റി നല്കാന് 10 രൂപ വാങ്ങിയിരുന്ന സ്ഥാനത്താണ് ബി.എസ്.എന്‍.എല്‍ നിരക്ക് വര്‍ധിപ്പിച്ച് പത്തിരട്ടി വാങ്ങാന്‍ തീരുമാനിക്കുന്നത്.
ബി.എസ്.എന്‍.എല്‍ സിം മാറ്റി വാങ്ങാന്‍ പത്തിരട്ടി നിരക്ക്
നൂറ് രൂപയാണ് ബി.എസ്.എന്‍.എല്‍ പുതിയതായി സിം മാറ്റി നല്കാന് ഏര്‍പ്പെടുത്തിയ നിരക്ക്. പ്രീപെയ്ഡ്/പോസ്റ്റ് പെയ്ഡ് സിമ്മുകള്‍ക്കും പുതിയ നിരക്ക് ഇനി മുതല്‍ ബാധകമാകും. ജനുവരി 21 മുതല്‍ പുതിയ നിരക്ക് ബാധകമാകുമെന്ന് ബി.എസ്.എന്‍.എല്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. അതെ സമയം ബി.എസ്.എന്‍.എല്‍ പുതിയതായി 4ജി സിം കാര്‍ഡുകള്‍ വിവിധ സര്‍ക്കിളുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്, ഈ സിമ്മുകള്‍ക്കും പുതിയ നിരക്ക് ബാധകമാണോ എന്ന കാര്യത്തില്‍ ബി.എസ്.എന്‍.എല്‍ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല.
99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഇനി മുതല്‍ ചുരുങ്ങും
99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഇനി മുതല്‍ ചുരുങ്ങും. പുതിയ പ്ലാനില്‍ ഇനി മുതല്‍ അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ 24 ദിവസമാക്കി ചുരുക്കും. മുന്‍പ് ഈ പ്ലാന്‍ 26 ദിവസത്തേക്കായിരുന്നു.