LiveTV

Live

Technology

വ്യാജ വാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ് ആപ്പ്; മെസേജ് ഫോര്‍വേഡ് ഓപ്ഷന്‍ ഇനി മുതല്‍ പരിമിതപ്പെടുത്തും

വ്യാജ വാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ് ആപ്പ്; മെസേജ് ഫോര്‍വേഡ് ഓപ്ഷന്‍ ഇനി മുതല്‍ പരിമിതപ്പെടുത്തും

വ്യാജ വാര്‍ത്തകളെ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും മാറ്റങ്ങളുമായി വാട്ട്സ് ആപ്പ് വരുന്നു. വ്യാജ വാര്‍ത്തകളിലൂടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ മുന്‍ നിര്‍ത്തിയാണ് വാട്ട്സ് ആപ്പിന്റെ സമുല മാറ്റം. ഇതിന്റെ ആദ്യ ഘട്ടമെന്ന രീതിയില്‍ മെസേജ് ഫോര്‍വേഡ് സംവിധാനം പരിമിതിപ്പെടുത്തിയാണ് കമ്പനി മുന്നോട്ട് വന്നത്. അത് പ്രകാരം ഇനി മുതല്‍ 20 ല്‍ കൂടുതല്‍ പേരിലേക്ക് ഇനി ഒരു മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കമ്പനി പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്തോനേഷ്യയില്‍ ഈ വരുന്ന ഏപ്രിലില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്, ഇത് കൂടി മുന്‍ നിര്‍ത്തിയാണ് മാറ്റമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതിയ മാറ്റം വാട്ട്സ് ആപ്പുപയോഗിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളുമായിട്ടുള്ള സ്വകാര്യ സംഭാഷണം എളുപ്പമാക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നു. അര വര്‍ഷത്തെ നിരീക്ഷണത്തിനും വിലയിരുത്തലിനും ശേഷമാണ് പുതിയ മാറ്റം കൊണ്ടു വരുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ ബി.ബി.സിയോട് പറഞ്ഞു.