LiveTV

Live

Technology

ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു

എക്സിനോ 7 സീരിസിലാണ് പുതിയ ഫോണിന്റെ ലോഞ്ചിങ്ങ്

ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പുതിയ ചുവടുമായി സാംസങ്ങ് എത്തുന്നു. ട്രിപ്പിള്‍ ക്യാമറയുമായി എക്സിനോ 7 സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ചിങ്ങ് തിങ്കളാഴ്ച്ച നടന്നു. സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലാണ് എക്സിനോ 7904. എക്സിനോ 7 സീരീസിന്റെ ഭാഗമായ മോഡലിന്റെ ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത ട്രിപ്പിള്‍ ക്യാമറ തന്നെയാണ്. കൂടാതെ 32 മെഗാപിക്സല്‍ റെസല്യൂഷന്റെ ഒരു സിംഗിള്‍ ക്യാമറയും ഉണ്ട്.

ഫുള്‍ എച്ച് ഡി വീഡിയോ പ്ലേ ബാക്കുംപ്രധാന ഫീച്ചറുകളില്‍ ഒന്നാണ്. ഫുള്‍ ഹൈ ഡെഫനിഷനിലുള്ള ഡിസ്പ്ലേ റെസ്യൂഷനും ഫോണിനുണ്ട് 600Mbps വരെ ഡൌണ്‍ലിങ്ക് സ്പീഡും ഫോണിലുണ്ട്.