LiveTV

Live

Technology

പിടി തരാതെ വിപണി; ചെെനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

8,000 മുതൽ 12,000 രൂപ വരെ ഡിസ്ക്കൗണ്ടിലാണ് ചെെനയിൽ ഐഫോണുകള്‍ വില്‍ക്കപ്പെടുന്നത്

പിടി തരാതെ  വിപണി; ചെെനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

ചെെനീസ് വിപണിയിലെ മോശം പ്രകടനത്തെ തുടർന്ന് ഐഫോണുകൾക്ക് വില കുറച്ച് ചെെനീസ് ഇലക്ട്രോണിക്സ് വ്യാപാരികള്‍. രാജ്യത്ത് നിന്നുള്ള കുറഞ്ഞ വിൽപ്പനയിൽ ആപ്പിളിൽ നിന്നും താക്കീത് ലഭിച്ചതിനെ തുടർന്നാണ് വില കുറക്കാൻ വ്യാപാരികൾ നിർബന്ധിതരായത്. എന്നാൽ വിലക്കുറവിനെ കുറിച്ച് ആപ്പിളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ആപ്പിളിന്റെ ചെെനീസ് സെെറ്റുകളിൽ വില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

പിടി തരാതെ  വിപണി; ചെെനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

ഈ വാരത്തോടെയാണ് ഡിസ്ക്കൗണ്ട് ഓഫറുമായി ആലിബാബയും ജെ.ഡി.കോമും ഉൾപ്പടെയുള്ള ചെെനീസ് റീട്ടെയ്ൽ ഭീമൻമാർ രംഗത്തെത്തിയത്. ഇതനുസരിച്ച് 8,000 മുതൽ 12,000 രൂപ വരെ ഡിസ്ക്കൗണ്ടിലാണ് ചെെനയിൽ ഐഫോണുകള്‍ വില്‍ക്കപ്പെടുന്നത്. ആപ്പിളിന്റേതായി അവസാനമായി വിപണിയിൽ ഇറങ്ങിയ XS, XR മോഡലുകൾ പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് ഓഫറുകളുമായി കമ്പനി എത്തിയത്.

പിടി തരാതെ  വിപണി; ചെെനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ ഇനത്തില്‍ ആറോളം പ്രൊമോഷൻ ഓഫറുകൾക്ക് പുറമെയാണ് വിലക്കുറവുമായി ഐഫോൺ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. 64 ജി.ബിയുടെ ഐഫോൺ XR 8,337.81 രൂപ ($118.46) വരെ വിലക്കിഴിവിൽ, 59,314 രൂപക്കാണ് ആലിബാബ കമ്പനിക്ക് കീഴിലുള്ള സനിംഗ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ഐഫോൺ 8ന് 12,489 രൂപ വരെ വില കുറച്ച് 40,580 രൂപയാണ് വില.

പിടി തരാതെ  വിപണി; ചെെനയില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

ചെെനയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതും, അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും ആപ്പിളിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. എന്നാൽ ചെെനീസ് നിർമ്മിത ഫോണുകൾ വിപണിയിൽ നല്ല നേട്ടമുണ്ടാക്കിയതായും വിദഗ്ധർ നിരീക്ഷിച്ചു.