LiveTV

Live

Technology

ഈ ഫോട്ടോ എങ്ങനെ ‘സൂം’ ചെയ്താലും കാഴ്ച്ച മറയില്ല; എല്ലാം കൃത്യം വ്യക്തം!

ഈ ഫോട്ടോ എങ്ങനെ ‘സൂം’ ചെയ്താലും കാഴ്ച്ച മറയില്ല; എല്ലാം കൃത്യം വ്യക്തം!

നിങ്ങളീ കാണുന്ന ഫോട്ടോക്ക് ഒരു പ്രത്യേകതയുണ്ട്, ഈ ഫോട്ടോ എവിടെ നിന്നും സൂം ചെയ്താലും നിങ്ങള്‍ക്ക് കൃത്യമായി വ്യക്തമായി തന്നെ ഫോട്ടോക്കകത്തെ ഏത് ഭാഗവും കാണാവുന്നതാണ്. അള്‍ട്രാ ഹൈ റെസലൂഷന്‍ ഫോട്ടോകള്‍ എന്നറിയപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ സാധാരണ ഫോട്ടോകളില്‍ നിന്നും വിഭിന്നമായി ഗിഗാപിക്‌സലുകളാല്‍ നിര്‍മിച്ചവയാണ്. ചൈനീസ് കമ്പനിയായ ജിന്‍കുന്‍ ടെക് ( Jinkun Tech) പുറത്തിറക്കിയ 195 ഗിഗാപിക്‌സലിലുള്ള ഫോട്ടോയാണ് റെസലൂഷന്റെ കൃതതയാല്‍ ശ്രദ്ധ നേടുന്നത്. ലോകത്തെ മൂന്നാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഫോട്ടോയാണ് ഇതിലൂടെ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

'ചൈനയുടെ സിലിക്കന്‍ വാലി' എന്നറിയപ്പെടുന്ന ഷാന്‍ഹായ്‌യുടെ ആകാശ കാഴ്ച്ചയാണ് ഇത്തരത്തില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ഷാന്‍ഹായ്‌ നഗരത്തിലെ 'ഓറിയെന്റല്‍ പേള്‍ ടവറി'ന്റെ മുകളില്‍ നിന്നാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്. 360ഡിഗ്രിയിലാണ് ഫോട്ടാ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോയുടെ ഏത് ഭാഗത്തേക്കും സൂം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ റോഡില്‍ കൂടി സഞ്ചരിക്കുന്ന ഓരോ വ്യക്തിയുടെയും മുഖമടക്കം ഫോട്ടോയില്‍ വൃക്തമായി തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. സാധാരണ ക്യാമറയില്‍ പിടിച്ചെടുക്കുന്നതിനെക്കാള്‍ 2,000 തവണ അധികം കൃത്യതയുള്ളതാണ് ഈ ഫോട്ടോയെന്നാണ് ബിഗ് പിക്‌സല്‍ അവകാശപ്പെടുന്നു.

നഗരത്തില്‍ നിന്നും പകര്‍ത്തിയ നിരവധി ഫോട്ടോകള്‍ മാസങ്ങളെടുത്ത് കൂട്ടി ചേര്‍ത്തെടുത്തതാണ് ഫോട്ടോയെന്ന് ഇതെന്ന് പറയുന്നു. ചിത്രം ഇതുവരെ ഒരു കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു.

360ഡിഗ്രിയിലുള്ള ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക