LiveTV

Live

Technology

വാട്സാപ്പ് ഇനി ലഭ്യമാകില്ല, ഈ ഫോണുകളില്‍

യൂസേഴ്സിന് മികച്ച സേവനം നൽകുന്നതിന്റെ ഭാ​ഗമായാണ് ഇത്തരത്തിലൊരു തീരുമാനം കെെകൊണ്ടതെന്ന് കമ്പനി അധികൃതർ അറിയിച്ചു

വാട്സാപ്പ് ഇനി ലഭ്യമാകില്ല, ഈ ഫോണുകളില്‍

ചില ഫോണുകളിലെ തങ്ങളുടെ സേവനം നിർത്തലാക്കുമെന്ന പ്രഖ്യാപനം വാട്സാപ്പ് നടപ്പിലാക്കാനൊരുങ്ങുന്നു. ഇതു പ്രകാരം ആപ്പിൾ, നോക്കിയ, ബ്ലാക്ക്ബെറി ഉൾപ്പടെയുള്ള ഫോണുകളുടെ ചില വേർഷനുകളിൽ ഈ വർഷം മുതൽ 2020 ഓടു കൂടി മെസേജിംഗ് ആപ്പ് പ്രവർത്തനം നിലക്കും.

വാട്സാപ്പ് ഇനി ലഭ്യമാകില്ല, ഈ ഫോണുകളില്‍

ബ്ലാക്ക്ബെറി 10, ബ്ലാക്ക്ബെറി ഒ.എസ്, നോക്കിയ എസ്.60, വിൻഡോസ് ഫോൺ 8.0, നോക്കിയ എസ്.40, ആപ്പിളിന്റെ ഐ.ഓ.എസ് 7/3ജി.എസ് മുതൽ പഴക്കമുള്ള പതിപ്പുകൾ, ആൻഡ്രോയിഡിന്റെ 2.3.7 മുതൽ പഴക്കമുള്ള പതിപ്പുകൾ എന്നിവയിൽ വാട്സാപ്പ് പണിമുടക്കും. ആപ്പിന്റെ പുതിയ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ സാധ്യമല്ല എന്നുള്ളതാണ് ഈ ഫോണുകളിൽ നിന്നും പിന്മാറാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വാട്സാപ്പ് ഇനി ലഭ്യമാകില്ല, ഈ ഫോണുകളില്‍

ഈ വർ‌ഷം മുതൽ നോക്കിയ എസ്.40 ഓ.എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലക്കുന്നതാണ്. തുടർന്നും സേവനം ലഭ്യമാവാൻ യൂസേഴ്സ് പുതിയ ഫോണിലേക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയല്ലാതെ വേറെ മാർഗമില്ല. നോക്കിയയുടെ ജനപ്രിയ ഫോണായിരുന്നു എസ്.40 ഓ.എസിൽ പ്രവർത്തിക്കുന്ന നോക്കിയ സീരീസുകൾ. കമ്പനിയെ മെെക്രോസോഫ്റ്റ് ഏറ്റടുത്തതു മുതൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അന്ത്യമാവുകയായിരുന്നു. നോക്കിയ ആഷ 201, നോക്കിയ ആഷ 205, നോക്കിയ ആഷ 210, നോക്കിയ ആഷ 230, നോക്കിയ ആഷ 500, നോക്കിയ ആഷ 501, നോക്കിയ ആഷ 502, നോക്കിയ ആഷ 503, നോക്കിയ 206, നോക്കിയ 208, നോക്കിയ 301, നോക്കിയ 515 എന്നീ ഫോണുകളിൽ ഇതുപ്രകാരം വാട്സാപ്പ് ലഭ്യമാകില്ല.

യൂസേഴ്സിന് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തിരത്തിലൊരു തീരുമാനം കെെകൊണ്ടതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആൻഡ്രോയിഡ് 2.3.7 മുതൽ പഴക്കമുള്ള ഓ.എസ് (ജിഞ്ചർബ്രഡ്)കളിലും, ഐഫോൺ 3ജി.എസ് അല്ലങ്കിൽ ഐ.ഓ.എസ് 6 പതിപ്പുകളിൽ 2020 ഫെബ്രുവരി ഒന്നു മുതൽ ആപ്പ് പ്രവർത്തന രഹിതമാവും.