LiveTV

Live

Technology

സൗജന്യ ഇന്‍കമിംഗ് കോള്‍ സേവനം നിര്‍ത്തലാക്കി; എയര്‍ടെലിന് നഷ്ടമാവുന്നത് 70 മില്യന്‍ സബ്സ്ക്രെെബേസിനെ

എ.ആര്‍.പി.യു ഉയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് കമ്പനി ഇവ്വിധം തീരുമാനമെടുത്തിട്ടുള്ളതെന്ന് കമ്പനി വക്താക്കള്‍ അറിയിക്കുന്നു

സൗജന്യ ഇന്‍കമിംഗ് കോള്‍ സേവനം നിര്‍ത്തലാക്കി; എയര്‍ടെലിന് നഷ്ടമാവുന്നത് 70 മില്യന്‍ സബ്സ്ക്രെെബേസിനെ

പുതുതായി അവതരിപ്പിക്കുന്ന ‘മിനിമം ബാലന്‍സ് പ്ലാന്‍’ നിലവില്‍ വരുന്നതോടെ എയര്‍ടെലിന് അതിന്റെ 70 മില്യന്‍ വരെ സബ്‌സ്‌ക്രൈബസിനെ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. കടുത്ത മത്സരം നടക്കുന്ന ടെലികോം മേഖലയില്‍ Average Revenue Per User (എ.ആര്‍.പി.യു) ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൗജന്യ ഇന്‍കമിംഗ് കോള്‍ സേവനം എയര്‍ടെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്‍കമിംഗ് കോളുകള്‍ക്ക് മാത്രമായി കണക്ഷന്‍ എടുത്ത്, പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുന്ന സബ്‌സ്‌ക്രൈബേസിനെ ലക്ഷ്യം വെച്ചാണ് എയര്‍ടെലിന്റെ നീക്കം. എന്നാല്‍, ഇത് ഡല്‍ഹി കേന്ദ്രമായുള്ള ടെലികോം ഭീമന്റെ 50 മുതല്‍ 70 മില്യന്‍ വരെയുള്ള അതിന്റെ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുന്നതിലേക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗജന്യ ഇന്‍കമിംഗ് കോള്‍ സേവനം നിര്‍ത്തലാക്കി; എയര്‍ടെലിന് നഷ്ടമാവുന്നത് 70 മില്യന്‍ സബ്സ്ക്രെെബേസിനെ

എന്നാല്‍ എ.ആര്‍.പി.യു ഉയര്‍ത്തുക എന്ന ദീര്‍ഘദൂര ലക്ഷ്യവുമായാണ് കമ്പനി ഇവ്വിധം തീരുമാനമെടുത്തിട്ടുള്ളതെന്നും, ഇതുമൂലം ഉണ്ടാകുന്ന സബ്‌സ്‌ക്രൈബേസിന്റെ നഷ്ടം എയര്‍ടെല്‍ കാര്യമാക്കുന്നില്ലെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. എയര്‍ടെലിന് നഷ്ടമാകുന്ന മില്യന്‍ സബ്‌സ്‌ക്രൈബേസ് നിഷ്‌ക്രിയ സംഖ്യയാണെന്നും, ഇത്രയും എണ്ണം ഉപഭോക്താക്കളില്‍ നിന്നും കമ്പനിക്ക് ഒരു തരത്തിലുള്ള റവന്യുവും ലഭിക്കുന്നില്ലായിരുന്നുവെന്നും എയര്‍ടെല്‍ പറഞ്ഞു.

സൗജന്യ ഇന്‍കമിംഗ് കോള്‍ സേവനം നിര്‍ത്തലാക്കി; എയര്‍ടെലിന് നഷ്ടമാവുന്നത് 70 മില്യന്‍ സബ്സ്ക്രെെബേസിനെ

4ജി സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമിട്ടുള്ള പ്ലാനുകള്‍ അവതരിപ്പിച്ച് പുതിയ സബ്‌സ്‌ക്രൈബേസിനെ ആകര്‍ഷിക്കാനാണ് എയര്‍ടെലിന്റെ ശ്രമം. നിലവില്‍ എ.ആര്‍.പി.യു കൂടുതലുള്ള ടെലികോം കമ്പനി റിലയന്‍സ് ജിയോ ആണ്. സെപ്തംബര്‍ പാതി പിന്നിടുമ്പോള്‍ ജിയോയുടെ എ.ആര്‍.പി.യു 131 രൂപയാണെങ്കില്‍, എയര്‍ടെലിന്റേത് 100 രൂപയും, വൊഡാഫോണ്‍-ഐഡിയയുടേത് 88 രൂപയുമാണ്.