LiveTV

Live

Technology

ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി എ8എസിന്റെ വില അറിയാം 

കഴിഞ്ഞ ആഴ്ച ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നു. ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലെയില്‍ സാംസങ് പുറത്തിറക്കുന്ന ആദ്യ മോഡലാണിത്. 

ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി എ8എസിന്റെ വില അറിയാം 

സാംസങിന്റെ പുതിയ മോഡലുകളിലൊന്നായ ഗ്യാലക്‌സി എ8എസിന്റെ വിലവിവരം പുറത്ത്. കഴിഞ്ഞ ആഴ്ച ഫോണ്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നു. ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലെയില്‍ സാംസങ് പുറത്തിറക്കുന്ന ആദ്യ മോഡലാണിത്. ചൈനയിലെ വിലയനുസരിച്ച് 6ജിബി റാം(128ജിബി സ്റ്റോറേജ്) വാരിയന്റുള്ള മോഡലിന് ഇന്ത്യയില്‍ 30,500 രൂപയാണ് വില കണക്കാക്കുന്നത്. മോഡലിന്റെ തന്നെ 8 ജിബി മോഡലും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ വില സംബന്ധിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകളില്ല. ബ്ലാക്, ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. ഡിസ്‌പ്ലെയില്‍ തന്നെ സെല്‍ഫി ക്യാമറ എന്നത് ഈ മോഡലിന്റെ പ്രധാന പ്രത്യേകതയാണ്.

ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി എ8എസിന്റെ വില അറിയാം 

ഫോണിന്റെ ഇടത് ഭാഗത്താണ് സെല്‍ഫി ക്യാമറ. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയുള്ള മോഡലിന്റെ ആസ്‌പെക്ട് റേഷ്യോ 19.5:9 ആണ്. ഗ്യാലക്സി എ8എസിന്റെ പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 710 ഒക്ടാകോർ ആണ്. ആൻഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്. ഇരട്ട പിന്‍ ക്യാമറയാണ് മോഡലിന്. 10+5 മെഗാപിക്സലാണ് ക്യാമറകൾ (അപേച്ചർ f/1.7). സെൽഫി ക്യാമറ 24 മെഗാപിക്സലാണ്. അലുമിനിയം ഫ്രെയ്മാണ് ഗ്യാലക്സി എ8എസിന്റെ പ്രത്യേകതകളിലൊന്ന്. 3400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

ഫോണിന്റെ ടോപ് എഡ്ജിലാണ് സ്പീക്കര്‍ ഉള്ളത്. സാധാരണ ഡിസ്‌പ്ലെയുടെ തൊട്ടുമുകളിലാണ് സ്പീക്കര്‍ കാണാറ്. ഡിസ്പ്ലെയിൽ ക്യാമറയുള്ള ഹാൻഡ്സെറ്റ് പുറത്തിറക്കുമെന്ന് ചൈനീസ് കമ്പനി ഓണര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അങ്ങനെയൊരു മോഡല്‍ ആദ്യമെ ഇറക്കി സാംസങ് ഞെട്ടിച്ചത്.