LiveTV

Live

Technology

ഓഫറുകളോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പന 

ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ നാളെ മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട് നില്‍ക്കും

ഓഫറുകളോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പന 

വന്‍ ഓഫറുകളോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ വര്‍ഷാന്ത്യ വില്‍പ്പന. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ നാളെ മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട് നില്‍ക്കും. ടിവിക്ക് പുറമെ മറ്റു ഇലക്ട്രോണക് ഉപകരണങ്ങള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

പുറമെ രണ്ട് മണിക്കൂര്‍ ഫ്ളാഷ് സെയിലും ഉണ്ടാകും. 28,000 രൂപ വരെയാണ് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്.ആന്‍ഡ്രോയിഡ് ടിവികള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നു. വിയു(32 ഇഞ്ച്)എച്ച്.ഡി റെഡി ടിവി 12,999 രൂപക്ക് സ്വന്തമാക്കാം.

16,000 ആണ് ഈ മോഡലിന്റെ വില. ഈ മോഡലിന്റെ 40 ഇഞ്ച്, മൈക്രോമാക്‌സിന്റെ 32 ഇഞ്ച് തുടങ്ങിയ മോഡലുകളും ഡിസ്‌കൗണ്ടിലൂടെ സ്വന്തമാക്കാം. നോ കോസ്റ്റ് ഇ.എം.ഐ സൗകര്യവും ഫ്ളിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, മിക്‌സി, മൈക്രോവേവ് ഓവന്‍, എസി, റൂം ഹീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഡിസ്‌കൗണ്ട് വിലയില്‍ നല്‍കുന്നവയുടെ കൂട്ടത്തിലുണ്ട്.