LiveTV

Live

Technology

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ട്വിറ്റര്‍

അക്കൌണ്ടുകളുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ എടുത്ത് അത് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ട്വിറ്റര്‍

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ട്വിറ്റര്‍. സൌദി അറേബ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുമുള്ള സംഘത്തെയാണ് ട്വിറ്റര്‍ ഉന്നം വെക്കുന്നത്.

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ട്വിറ്റര്‍

നിരവധി കസ്റ്റമര്‍ സപ്പോര്‍‌ട്ടിങ് സൈറ്റുകളാണ് ഇവിടെ നിന്നും പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കളുടെ അക്കൌണ്ട് ഹാക്ക് ചെയ്ത ശേഷം ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടിന്റെ എെ.പി അഡ്രസില്‍ നിന്ന് നിരവധി തവണ സെര്‍ച്ചുകള്‍ ചെയ്യുന്നതായി തങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കിയതായി ട്വിറ്റര്‍ പറയുന്നു. ബ്ലോഗിലൂടെയാണ് ഈ വിവരം ട്വിറ്റര്‍ പുറത്തുവിട്ടത്. ഇതിനെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ട്വിറ്ററിന്റെ വരുമാനം എഴ് ശതമാനത്തോളം ഇടിഞ്ഞു. നവംബര്‍ 15ന് തന്നെ ചില പ്രശ്നങ്ങള്‍ ഉള്ളതായി ട്വിറ്റര്‍ മനസിലാക്കിയിരുന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ചില അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു.

ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ട്വിറ്റര്‍

അക്കൌണ്ടുകളുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ എടുത്ത് അത് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. നിയമനിര്‍വഹണ വിഭാഗത്തെ കാര്യം അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു.