LiveTV

Live

Technology

ആപ്പ് സ്റ്റോറിലേക്ക് ടംബ്ലര്‍ തിരിച്ചെത്തുന്നു

നവംബറിലായിരുന്നു സമൂഹ മാധ്യമങ്ങളിലൊന്നായ ടംബ്ലറിനെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ആപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധം ഏര്‍പ്പെടുത്തിയത് 

ആപ്പ് സ്റ്റോറിലേക്ക് ടംബ്ലര്‍ തിരിച്ചെത്തുന്നു

ആപ്പിള്‍ ആപ്പ് സ്റ്റോറിലേക്ക് ടംബ്ലര്‍ തിരിച്ചെത്തുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ടംബ്ലര്‍ ആപ്പിനെ ആപ്പിള്‍ നീക്കം ചെയ്തിരുന്നു. ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ടംബ്ലര്‍ ആപ്പ് സ്റ്റോറിലേക്ക് തിരിച്ചെത്തുന്നത്.

നവംബറിലായിരുന്നു സമൂഹ മാധ്യമങ്ങളിലൊന്നായ ടംബ്ലറിനെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ആപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനമേര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. കാരണം അവര്‍ക്ക് അവരുടെ ലൈംഗീകത പ്രദര്‍ശിപ്പിക്കാനുള്ള ഉപാധിയായിരുന്നു ടംബ്ലര്‍ ആപ്പ്. ആപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കുകയാണ്.

ആപ്പ് സ്റ്റോറിലേക്ക് ടംബ്ലര്‍ തിരിച്ചെത്തുന്നു

ടംബ്ലര്‍ വീണ്ടും തിരിച്ചുവരുന്പോള്‍ നേരത്തെയുണ്ടായിരുന്ന സൈറ്റുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതിയ ചില പ്രത്യേകതകളും തിരിച്ചുവരുന്പോള്‍ ടംബ്ലറിനുണ്ട്. റിപ്പോര്‍ട്ടിങ് ടൂളുകളും പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആപ്പിന് നല്‍കിയിരിക്കുന്നത്. അത് പ്രകാരം ലൈംഗീക അവയവങ്ങളുടെ ചിത്രങ്ങള്‍‌ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.