LiveTV

Live

Technology

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

ഡ്രോപ്പ്-ഡൗൺ നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ആപ്പ് തുറക്കാതെ തന്നെ മെസേജുകൾക്ക് റിപ്ലെ നൽകാനും, ഓഡിയോ-വീഡിയോ-ഇമേജുകൾ കാണാനും ഇതുവഴി സാധിക്കും

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. നിലവിൽ ടെസ്റ്റിംഗ് ഫീച്ചറുകളായി പുറത്തിറക്കിയിട്ടുള്ള പല സേവനങ്ങളും പുതിയ അപ്ഡേഷനോടെ എല്ലാ തരം യൂസേഴ്സിനും ലഭ്യമാക്കാനിരിക്കുകയാണ് ആപ്പ്. രാത്രികാലങ്ങളിൽ വാട്സാപ്പ് ഉപയോഗം സുഗമമാക്കുന്നതിനായി വാട്‌സാപ്പ് ഡാര്‍ക്ക് മോഡ് ഉൾപ്പടെ ഇതിൽ പെടും.

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

വാട്സാപ്പ് ബീറ്റയിൽ മാത്രം ലഭ്യമായിരുന്ന ചില ഫീച്ചറുകളും ഇനി മുതൽ എല്ലാ യൂസേഴ്സിനും ലഭ്യമാക്കാനാണ് പദ്ധതി. യൂട്യൂബ് വീഡിയോകൾ ചാറ്റിങ്ങിനിടെ തന്നെ പോപ്-അപ് വിൻഡോയിൽ കാണാൻ സൗകര്യമൊരുക്കുന്ന സജ്ജീകരണം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. നിലവിൽ യൂട്യൂബ് പ്ലേ ചെയ്യുന്നതിനിടയിൽ മറ്റൊരു ആപ്പും തുറക്കാനുള്ള സൗകര്യമില്ല. സ്പ്ലിറ്റ് സ്ക്രീൻ മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഇതിന് പരിഹാരമാവുകയാണ് പുതിയ വാട്സാപ്പ് ഫീച്ചർ.

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമായി ‘വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്’ എന്ന ഫീച്ചറും പുതിയ അപ്‍ഡേഷനിൽ ലഭിക്കും. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാർക്ക് മോഡ് സഹായകമാണ്. ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുക വഴി ഡിസ്പ്ലേയുടെ ബ്രെെറ്റനെസ് കുറക്കേണ്ട ആവശ്യം പിന്നീട് വരുന്നില്ല. ആൻഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്ഫോമുകളിൽ ഡാർക്ക് മോഡ് ലഭിക്കുന്നതാണ്.

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

‘മീഡിയ പ്രിവ്യൂ’ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്ന മറ്റൊരു ഓപ്ഷൻ. ‍ഡ്രോപ്പ്-ഡൗൺ നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ആപ്പ് തുറക്കാതെ തന്നെ മെസേജുകൾക്ക് റിപ്ലെ നൽകാനും, ഓഡിയോ-വീഡിയോ-ഇമേജുകൾ കാണാനും ഇതുവഴി സാധിക്കും. മുമ്പ് ടെക്സ്റ്റ് മെസേജുകൾക്ക് മാത്രമുണ്ടായിരുന്ന ഈ സൗകര്യം കൂടുതൽ വികസിപ്പിച്ചിരിക്കുകയാണ്.

മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍

തുടർച്ചയായി വരുന്ന വോയിസ് മെസേജുകൾ നിന്നുപോകാതെ കേൾക്കാനുള്ള സൗകര്യവും പുതിയ അപ്‍ഡേഷന്റെ ഭാഗമായി ഉണ്ടാവും.
‘ഗ്രൂപ്പ് കോൾ ഷോർട്ട് കട്ടും’ പുതിയ ഫീച്ചറാണ്. നിലവിൽ ഓഡിയോ-വീഡിയോ കോൾ ചെയ്തതിന് ശേഷം ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നതാണ് രീതി. ഇത് മാറ്റി, ഒറ്റ ക്ലിക്കിൽ തന്നെ ഗ്രൂപ്പ് ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ നിലവിൽ വരും.