LiveTV

Live

Technology

ജിസാറ്റ്-11 കൊണ്ട് വരും ‘ഇന്‍റര്‍നെറ്റിന്‍ മാജിക്ക്’

‘ബിഗ് ബേർഡ്’ എന്ന് വിളിപ്പേരുള്ള ജിസാറ്റ്-11 യൂറോപ്പ്യൻ വിക്ഷേപണ നിലയമായ ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് വിക്ഷേപിച്ചത്

ജിസാറ്റ്-11 കൊണ്ട് വരും ‘ഇന്‍റര്‍നെറ്റിന്‍ മാജിക്ക്’

ജിസാറ്റ്-11 ഭ്രമണപഥത്തിൽ എത്തിച്ചതോടെ വലിയ കുതിച്ചു ചാട്ടമാണ് ഇന്ത്യൻ സാങ്കേതിക രംഗത്ത് കെെവരിക്കാൻ പോകുന്നത്. അടുത്ത 15 വർഷത്തേക്ക് രാജ്യത്തെ ഇന്റർനെറ്റിന്റെ വേഗതയിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് ഐ.എസ്.ആർ.ഒ ഇതുവഴി പ്രതീക്ഷിക്കുന്നത്. നേരത്തെ മെയ് മാസത്തിൽ നടന്ന വിക്ഷേപണം പരാജയപ്പെട്ടതിനു ശേഷം ഇത് രണ്ടാം ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ ജിസാറ്റ് ഭ്രമണ പഥത്തിലെത്തിക്കുന്നത്.

ജിസാറ്റ്-11 കൊണ്ട് വരും ‘ഇന്‍റര്‍നെറ്റിന്‍ മാജിക്ക്’

പുതു തലമുറ ഹെെത്രൂപുട്ട് വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-11. രാജ്യത്തുടനീളം മികച്ച ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുന്ന ജിസാറ്റ്-11, സെക്കന്റിൽ 14 ജിഗബെെറ്റ് വേഗതയിൽ നെറ്റ് സേവനം ലഭ്യമാക്കും. ജിസാറ്റ്-11നോട് അനുബന്ധിച്ചുള്ള ജിസാറ്റ്-19, ജിസാറ്റ്-29, ജിസാറ്റ്-20 ഉപഗ്രഹങ്ങൾ രാജ്യത്തെ ഡാറ്റ കമ്മ്യൂണിക്കേഷൻ രംഗത്ത് ‘ഗെയിം ചെയിഞ്ചർ’ ആയിരിക്കുമെന്ന് ഇസ്‍‌‍റോ തലവൻ ഡോ. കെ. സിവൻ പറഞ്ഞു. ഇതിനു പുറമെ, ഫ്ലെെറ്റ് കണക്ടിവിറ്റിയിലും, ഇന്ത്യന്‍ ദ്വീപുകളും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളും കൂടുതല്‍ വ്യക്തമായി നിരീക്ഷിക്കുന്നതിലും ജിസാറ്റ് 11 നിര്‍ണായക പങ്ക് വഹിക്കും. ഉപഗ്രഹം ‘ഹെൽത്തി കണ്ടീഷനി’ലാണെന്ന് ഇസ്‍‍റോ അറിയിച്ചു.

ജിസാറ്റ്-11 കൊണ്ട് വരും ‘ഇന്‍റര്‍നെറ്റിന്‍ മാജിക്ക്’

‘ബിഗ് ബേർഡ്’ എന്ന് വിളിപ്പേരുള്ള ജിസാറ്റ്-11 യൂറോപ്പ്യൻ വിക്ഷേപണ നിലയമായ ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് വിക്ഷേപിച്ചത്. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനം ഏരിയന്‍ ഫൈവാണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്. 5845 കിലോയാണ് ഭാരം.