LiveTV

Live

Technology

3999 രൂപക്ക് എൽ‌.സി.ഡി ടി.വി, 6799 രൂപക്ക് എൽ.ഇ.ഡി ടി.വി

ലോകത്തിലെ ഏറ്റവും ലാഭകരമായ എൽ.സി.ഡി ടിവിയാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

3999 രൂപക്ക് എൽ‌.സി.ഡി ടി.വി, 6799 രൂപക്ക് എൽ.ഇ.ഡി ടി.വി

കുറഞ്ഞ വിലയില്‍ എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വികളുമായി ഇന്ത്യന്‍ കമ്പനി ഡിറ്റെല്‍. ഡി1 എന്ന 19 ഇഞ്ച് ടി.വിയാണ് കമ്പനി 3999 രൂപക്ക് ലഭ്യമാക്കുന്നത്. 4999 രൂപയാണ് യഥാര്‍ത്ഥ വിലയായി പറയുന്നതെതെങ്കിലും ഡിറ്റെൽ വെബ്സൈറ്റ് വഴി ആയിരം രൂപക്ക് വാങ്ങാം. 6799 രൂപക്ക് 24ഇഞ്ച് എൽ.ഇ.ഡി ടി.വിയും സ്വന്തമാക്കാം.

ലോകത്തിലെ ഏറ്റവും ലാഭകരമായ എൽ.സി.ഡി ടിവിയാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 1366x768 പിക്സൽസ് റെസലൂഷൻ, 300000:1 കോൺ‍ട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത് എപ്ലസ് ഗ്രേ‍ഡിലുള്ള എൽ.സി.ഡിപാനലാണെന്ന് കമ്പനി അവകാശപ്പെടുന്നു. 12 വാട്ടിന്റെ രണ്ട് ഫ്രണ്ട് സ്പീക്കറുകളും പവർ ഓഡിയോ കൺട്രോൾ സംവിധാനവുമുണ്ട്. എച്ച്.ഡി.എം.ഐ, യു.എസ്.ബി കണക്ടിവിറ്റിയുള്ള ടിവി കമ്പ്യൂട്ടറിനൊപ്പവും പ്രവർത്തിപ്പിക്കാം. ഡിറ്റെൽ ഇന്ത്യ വെബ്സൈറ്റ് detel-india.comൽ നിന്ന് ഓൺലൈനായി ടി.വി വാങ്ങാം.

3999 രൂപക്ക് എൽ‌.സി.ഡി ടി.വി, 6799 രൂപക്ക് എൽ.ഇ.ഡി ടി.വി

മൊബൈൽ ഫോൺ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഡിറ്റെൽ ഈ വർഷം ആദ്യമാണ് ടെലിവിഷന്‍ വിപണിയിലേക്ക് കടന്നത്. ഇതിനോടകം 24 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള 7 മോഡലുകൾ വിപണിയിലെത്തി. 19 ഇഞ്ച് സ്ക്രീനുള്ള ഡി1 ആണ് ഏറ്റവും പുതിയ മോഡല്‍.