LiveTV

Live

Technology

ഫോർബ്‌സ് പട്ടികയിലെ ഈ ഏഴ് വയസ്സുകാരൻ യൂട്യൂബിലൂടെ മാത്രം സമ്പാദിക്കുന്നത് 155 കോടി! 

ഫോർബ്‌സ് പട്ടികയിലെ ഈ  ഏഴ് വയസ്സുകാരൻ  യൂട്യൂബിലൂടെ മാത്രം സമ്പാദിക്കുന്നത് 155 കോടി! 

ഫോർബ്‌സ് പട്ടികയിലെ ഈ ഏഴ് വയസ്സ്‌കാരൻ യൂട്യൂബിലൂടെ മാത്രം വർഷത്തിൽ സമ്പാദിക്കുന്നത് 155 കോടി. ഏഴ് വയസ്സ് പ്രായമുള്ള റയാൻ ആണ് കളിപ്പാട്ടങ്ങളുടെ റിവ്യൂ വീഡിയോകളിലൂടെ യൂട്യൂബിന്റെ ഏറ്റവും ഉയർന്ന സമ്പാദന ശേഷിയുള്ള പ്രായം കുറഞ്ഞ വ്യക്തിയായി ഫോർബ്സ് പട്ടികയിൽ ഇടം നേടിയത്. റയാന്റെ കീഴിലുള്ള റയാൻ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് അക്കൗണ്ട് വഴിയാണ് 2017 ജൂൺ തൊട്ട് 2018 ജൂൺ വരെയുള്ള കാലയളവിൽ ഇത്രയും ഉയർന്ന സംഖ്യ സമ്പാദിച്ചത്. 2015 ലാണ് റയാൻ തന്റെ യൂട്യൂബ് അക്കൗണ്ട് തുടങ്ങുന്നത്, തുടങ്ങി വൈകാതെ തന്നെ 17 മില്യൺ സബ്സ്ക്രൈബേർസുമായി റെക്കോർഡിട്ടു. 26 ബില്യൺ കാഴ്ചക്കാരാണ് റയാൻ ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കിയത്.

ഓൺലൈൻ സെൻസേഷൻ ജെയ്ക് പോളാണ് ഫോർബ്‌സ് പട്ടികയിലെ രണ്ടാമൻ. ജെയ്ക് പോളിന് 16.8 മില്യൺ ഡോളറാണ് യൂട്യൂബിലൂടെ മാത്രമുള്ള സമ്പാദ്യം. റാപ്പിലൂടെയും തമാശകളിലൂടെയും 3.5 ബില്യൺ കാഴ്ചക്കാരെ 12 മാസങ്ങൾ കൊണ്ട് സൃഷ്ടിച്ചിട്ടുണ്ട് ജെയ്ക് പോൾ.

വീഡിയോ തുടങ്ങുന്നതിന് മുൻപുള്ള പരസ്യങ്ങളിലൂടെയാണ് റയാൻ ഭൂരിഭാഗം പണവും സമ്പാദിച്ചതെന്ന് ഫോർബ്സ് പറയുന്നു. റയാന് ലഭിക്കുന്ന 96 ശതമാനം സമ്പാദ്യവും ഇത് പോലുള്ള പരസ്യങ്ങളിലൂടെയാണ്. തുടർന്ന് ലഭിക്കുന്ന പണം സ്‌പോൺസേർഡ് പോസ്റ്റുകളിലൂടെയും ലഭിക്കുന്നു.

റയാന്റെ മാതാപിതാക്കളാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. റയാൻ പുതിയ കളിപ്പാട്ടങ്ങൾ തുറക്കുന്നതും അത് ഉപയോഗിച്ച് കളിക്കുന്നതുമാണ് വീഡിയോകളിൽ. ഇത് തന്നെയാണ് റിവ്യൂ എന്ന രൂപത്തിൽ കാഴ്ചക്കാരെ കാണിക്കുന്നതും. റയാന്റെ പ്രായത്തിലുള്ള കുട്ടികളെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് ഓരോ വീഡിയോയും. എന്ത് കൊണ്ടാണ് ഇത്രയും വലിയ വിജയം നേടാനായതെന്ന എൻ.ബി.സി ന്യൂസിന്റെ ചോദ്യത്തിന് ‘ഞാൻ വീഡിയോകളിലൂടെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു’ എന്നായിരുന്നു റയാന്റെ ഉത്തരം. റയാന്റെ പ്രായം പരിഗണിച്ച് സമ്പാദ്യത്തിലെ 15 ശതമാനത്തോളം സ്പെഷ്യൽ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകുന്ന മുറക്ക് ഇത് റയാന് സ്വന്തമായി കൈ മാറും.