LiveTV

Live

Technology

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ വില്‍പ്പന ആരംഭിച്ചു; വിലയും പ്രത്യേകതകളും

സാധാണയായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഒരാഴ്ച്ചയോളം കഴിഞ്ഞാണ് ഷവോമി ഫോണുകൾ വിൽപ്പനക്കെത്താറുള്ളത്.

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ വില്‍പ്പന ആരംഭിച്ചു; വിലയും പ്രത്യേകതകളും

ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ഉത്പനങ്ങൾ ലഭ്യമാക്കുന്ന ‘ബ്ലാക്ക് ഫ്രെെഡേ’യുടെ ഭാഗമായി ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോവിന്റെ വിൽപ്പിന ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. നവംബർ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 6, പതിവിന് വിപരീതമായി ആരാധകരെ മുഷിപ്പിക്കാതെ തൊട്ടടുത്ത ദിവസം വിൽപ്പനക്കെത്തുകയായരുന്നു. വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഒരാഴ്ച്ചയോളം കഴിഞ്ഞാണ് ഷവോമി ഫോണുകൾ വിൽപ്പനക്കെത്താറുള്ളത്.

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ വില്‍പ്പന ആരംഭിച്ചു; വിലയും പ്രത്യേകതകളും

20 എം.പി+2 എം.പി ഡ്യുവൽ ഫ്രണ്ട് ക്യാമറയും, 12 എം.പി+5 എം.പി ഡ്യുവൽ റിയർ ക്യാമറയുമായി എത്തുന്ന നോട്ട് 6 പ്രോക്ക് 6.26 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലെയാണുള്ളത്. ക്യുവൽകോം സ്നാപ്ഡ്രാഗൺ 636 പ്രൊസസ്സർ, 4ജി.ബി, 6ജി.ബി റാം, 64ജി.ബി, 256 ജി.ബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 6 പ്രോ എത്തുന്നത്. 4,000 എം.എ.എച്ച് റ്റൂ ഡേ ബാറ്ററിയാണ് ഫോണിന്. ഇന്ത്യൻ വിപണിയിൽ 14,999 രൂപയാണ് റെഡ്മി നോട്ട് 6 പ്രോവിന്റെ വില. നിലവിൽ 12,999 രൂപ ഓഫറിലാണ് ഫോൺ വിൽപ്പന നടക്കുന്നത്. ഫോണിന് ഒരു വർഷത്തെ ബ്രാൻഡ് വാറൻണ്ടിയും, ആക്സസറികൾക്ക് ആറു മാസത്തെ വാറണ്ടിയും നൽകുന്നണ്ട്.

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ വില്‍പ്പന ആരംഭിച്ചു; വിലയും പ്രത്യേകതകളും

അമേരിക്കയിലെ ‘താങ്സ് ഗിവിങ്’ ദിനത്തിന്റെ ഭാഗമായി, വ്യാപാരികൾ ഉപഭോക്താക്കൾക്കായി വിലക്കുറവിൽ ഉത്പനങ്ങൾ നല്‍കുന്നതിനെ ആണ് ‘ബ്ലാക്ക് ഫ്രെെഡെ’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ മാതൃക പിൻപറ്റിയാണ് ‘ബ്ലാക്ക് ഫ്രൈഡെ’ ടാഗിൽ ഫ്ലിപ്കാർട്ടും, ആമസോണ്‍ ഇന്ത്യയും വിലക്കുറവിൽ ഉത്പനങ്ങൾ
വിറ്റഴിക്കുന്നത്.

Redmi Note6 Pro 4ab8 S7ek Store Online - Buy Redmi Note6 Pro 4ab8 S7ek Online at Best Price in India | Flipkart.com

Redmi Note6 Pro 4ab8 S7ek Online Store in India. Check Redmi Note6 Pro 4ab8 S7ek Prices, Ratings & Reviews at Flipkart.com. ✔ Free Shipping ✔ Cash on Delivery ✔ Best Offers