LiveTV

Live

Technology

വലിയ സ്‌ക്രീനുമായി ഷവോമി; എം.ഐ ടിവി 4എസ് 

എം.ഐ ടിവി 4എസ് എന്ന മോഡല്‍ നേരത്തെ എത്തിയിരുന്നെങ്കിലും 75 ഇഞ്ചിന്റെ മോഡലാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. 

വലിയ സ്‌ക്രീനുമായി ഷവോമി; എം.ഐ ടിവി 4എസ് 

ഷവോമിയുടെ സ്മാര്‍ട് ടിവി ശ്രേണിയിലേക്ക് പുതിയൊരു മോഡല്‍ കൂടി. എം.ഐ ടിവി 4എസ് എന്ന മോഡല്‍ നേരത്തെ എത്തിയിരുന്നെങ്കിലും 75 ഇഞ്ചിന്റെ മോഡലാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. 43,55 ഇഞ്ചിന്റെ മോഡലുകളാണ് നേരത്തെ കമ്പനി പുറത്തിറക്കിയത്. മെലിഞ്ഞ ഡിസൈനും വലിയ ഡിസ്‌പ്ലെയുമാണ് ഈ മോഡലിന്റെ പ്രത്യേകത. 4k സ്‌ക്രീന്‍, എച്ച്ഡിആര്‍ പിന്തുണ എന്നിവ പ്രധാന പ്രത്യേകതകളാണ്. എന്നാല്‍ പുതിയ മോഡലിന് വില കൂടുതലാണ് താനും.

വലിയ സ്‌ക്രീനുമായി ഷവോമി; എം.ഐ ടിവി 4എസ് 

ഏകദേശം 82,100 രൂപയാണ് ഈ മോഡലിന്റെ വില. ഷവോമി മാളിലും ഷവോമിയുടെ തന്നെ സ്റ്റോറുകളിലൂടെയും വലിയ സ്‌ക്രീന്‍ സ്വന്തമാക്കാനാ ഗ്രഹിക്കുന്നവര്‍ക്ക് വാങ്ങാം. ഈ വര്‍ഷം മെയിലായിരുന്നു എം.ഐ ടിവി ഫോര്‍ എസ് മോഡലിന്റെ 43 ഇഞ്ച് മോഡല്‍ പുറത്തിറങ്ങിയത്. 19,100 രൂപയായിരുന്നു അതിന്റെ വില. ഒരു ജിബി റാമും 8ജിബി സ്റ്റോറേജ്മുള്ള ക്വാഡ് കോര്‍ പ്രൊസസര്‍, എയ്‌റോ സ്‌പേസ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് നിര്‍മ്മാണം, ഡോള്‍ബി ഓഡിയോ, വൈ ഫൈ കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും ഉണ്ടാവും.