LiveTV

Live

Technology

ഷവോമിയുടെ മൂന്ന് സ്മാര്‍ട്ട്ഫോണുകളുടെ വില കുറച്ചു 

ഷാവോമിയുടെ ആവശ്യക്കാര്‍ ഏറെയുള്ള മോഡലുകളായ റെഡ്മി 5 പ്രോ, എംഐ എ2, റെഡ്മി വൈ2 ഫോണുകളുടെ വില കമ്പനി കുറച്ചു. 

ഷവോമിയുടെ മൂന്ന് സ്മാര്‍ട്ട്ഫോണുകളുടെ വില കുറച്ചു 

ഷാവോമിയുടെ ആവശ്യക്കാര്‍ ഏറെയുള്ള മോഡലുകളായ റെഡ്മി 5 പ്രോ, എം.ഐ എ2, റെഡ്മി വൈ2 ഫോണുകളുടെ വില കമ്പനി കുറച്ചു. ആയിരം രൂപ വരെയാണ് വില കുറച്ചത്. റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 22 ന് ഇന്ത്യയില്‍ എത്തുന്നതിനാലാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ രൂപയുടെ മൂല്യതകര്‍ച്ച മൂലം ഈ ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഷവോമി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നതെന്നാണ് സൂചന. റെഡ്മി 5 പ്രോ, എം.ഐ എ2, റെഡ്മി വൈ2 എന്നീ മോഡലുകള്‍ നേരത്തേയുള്ള വിലയേക്കാള്‍ ആയിരം രൂപ കുറവില്‍ സ്വന്തമാക്കാനാവും.