LiveTV

Live

Technology

കൗമാര പെൺകുട്ടികൾക്ക് മധ്യവയസ്കരെ ഫ്രണ്ടായി ഫേസ്ബുക്ക് ‘സജസ്റ്റ്’ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്   

കൗമാര പെൺകുട്ടികൾക്ക് മധ്യവയസ്കരെ ഫ്രണ്ടായി ഫേസ്ബുക്ക് ‘സജസ്റ്റ്’ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്   

കൗമാരക്കാരായ പെൺകുട്ടികൾക്ക് മധ്യ വയസ്കരെ ഫ്രണ്ട്സായി ഫേസ്ബുക്ക് നിർദേശിക്കുന്നതായി റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ഫ്രണ്ട് സജഷൻ ഓപ്‌ഷനിലൂടെയാണ് കൂടുതലായും മധ്യവയസ്കരായ ആളുകളെ കൗമാര പെൺകുട്ടികൾക്ക് നിർദ്ദേശിക്കുന്നതായി റിപ്പോർട്ട് വന്നിട്ടുള്ളത്.

13 വയസ്സിന് താഴെയുള്ള കൗമാരക്കാരായ പെൺകുട്ടികൾക്ക് പുതിയതായി 300 ലധികം ഫേസ്ബുക്ക് നിർദ്ദേശങ്ങളാണ്(സജഷൻസ്) നൽകുന്നത്. നിർദ്ദേശങ്ങളിൽ പലതും മധ്യ വയസ്കരായ അർദ്ധ നഗ്‌ന പ്രൊഫൈലുകളാണ് എന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യു.കെ ആസ്ഥാനമായുള്ള കുട്ടികൾക്കെതിരായുള്ള അതിക്രമം തടയുന്ന എൻ.എസ്.പി.സി.സി രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളായ ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഫ്രണ്ട് സജഷൻ ഒഴിവാക്കണമെന്നാണ് എൻ.എസ്.പി.സി.സിയുടെ ആവശ്യം.

ഇത്തരത്തിലുള്ള ഫ്രണ്ട് സജഷനിലൂടെ കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയാവാൻ സാധ്യതയുണ്ടെന്നും എൻ.എസ്.പി.സി.സി അസോസിയേറ്റ് ഹെഡ് ആൻഡി ബറോസ് പറഞ്ഞു.

ഒക്ടോബറിൽ 8.7 മില്യൺ ഫോട്ടോകളാണ് കുട്ടികളുടെ നഗ്നത പ്രദർശിപ്പിച്ചതിന് ഫേസ്ബുക്ക് ഒഴിവാക്കി കളഞ്ഞത്.