LiveTV

Live

Technology

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? പരിശോധിക്കാം 

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?  പരിശോധിക്കാം 

കഴിഞ്ഞ മാസമായിരുന്നു ഫേസ്ബുക്കിലെ മില്യൺ കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയും വിവരങ്ങൾ ചോർന്നതായും ഫേസ്ബുക്ക് സമ്മതിച്ചത്. കണക്കുകൾ പ്രകാരം 29 മില്യൺ അക്കൗണ്ടുകളിലെ പേര്, സ്‌കൂൾ, കോളേജ്, വ്യക്തിഗത വിവരങ്ങൾ, മറ്റ് അനേകം കാര്യങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടത്. എഫ്.ബി.ഐയുമായി സംസാരിച്ച് ഇതിൽ കൂടുതൽ വിവരങ്ങൾ ചോർന്നോ എന്ന് പരിശോധിക്കുകയാണ് ഫേസ്ബുക്ക്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നാണ് ഫേസ്ബുക് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് സഹായമില്ലാതെ നിങ്ങൾക്കും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.

അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ചെയ്യേണ്ടത്

  • ഡെസ്ക്‌ടോപ്പിൽ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ഫേസ്ബുക്ക് ഹെൽപ് സെന്റർ ക്ലിക്ക് ചെയ്യുക

അല്ലെങ്കിൽ ഈ ലിങ്കിൽ പോയി പരിശോധിക്കുകയും ചെയ്യാം

  • ശേഷം പേജിലെ ഏറ്റവും താഴെ പോയി കാണിച്ച ചോദ്യം ശ്രദ്ധിക്കുക
  • എന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ സുരക്ഷാ പ്രശ്നം ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യം കാണാം
  • അതിന് താഴെയുള്ള മറുപടിയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഏതെല്ലാം വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന് സൂചിപ്പിച്ച് ഉത്തരം കാണാം.
  • അക്കൗണ്ട് സുരക്ഷിതമാണെങ്കിൽ അതും അവിടെ കാണിക്കും.