LiveTV

Live

Technology

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നുണ്ടോ? ദീപാവലിക്ക് ഹോണറിന്റെ ഓഫറുകള്‍ 

ഫ്ളിപ്പ് കാര്‍ട്ടിന്റെ ദീപാവലി ഓഫറുകള്‍ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ്. 

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നുണ്ടോ? ദീപാവലിക്ക് ഹോണറിന്റെ  ഓഫറുകള്‍ 

ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ അടിപൊളി ദീപാവലി ഓഫറൊരുക്കി ഹോണര്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി ഓഫറുകള്‍ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ്. ഹോണറിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ഹോണര്‍ 9എന്‍, ഹോണര്‍ 10, ഹോണര്‍ 9 ലൈറ്റ് എന്നീ മോഡലുകളാണ് വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടിലൂടെ വില്‍പനക്കെത്തുന്നത്.

പോരാത്തതിന് എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. നോ കോസ്റ്റ് ഇ.എം.ഐയും ഉപയോഗപ്പെടുത്താം.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നുണ്ടോ? ദീപാവലിക്ക് ഹോണറിന്റെ  ഓഫറുകള്‍ 

ഹോണര്‍ 9എന്‍(4ജിബി റാം) മോഡല്‍ 11,999 രൂപക്ക് സ്വന്തമാക്കാം. ഇതിന്റെ യഥാര്‍ത്ഥ വില 13,999 ആണ്. ഇതിന്റെ 3 ജിബി വാരിയന്റ് 9,999 രൂപക്കും സ്വന്തമാക്കാം. ആയിരം മുതല്‍ രണ്ടായിരം വരെയുള്ള ഓഫറുകളാണ് ഹോണര്‍ നല്‍കുന്നത്. ഹോണറിന്റെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളായ ഹോണര്‍ സെവന്‍ എ, ഹോണര്‍ സെവന്‍ എസ് എന്നിവയ്ക്കും പ്രത്യേക ഓഫറുകളൊരുക്കിയിട്ടുണ്ട്.