LiveTV

Live

Technology

ഓൺലൈനിലെ പണം വാങ്ങി ഉപഭോക്ത റിവ്യൂകൾ കണ്ട് പിടിക്കാം; ദാ ഇങ്ങനെ

ഓൺലൈനിലെ പണം വാങ്ങി ഉപഭോക്ത റിവ്യൂകൾ കണ്ട് പിടിക്കാം; ദാ ഇങ്ങനെ

ഓൺലൈനിൽ ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുന്നതാണല്ലോ അതിന് ലഭിച്ചിരിക്കുന്ന ഉപഭോക്ത റിവ്യൂകൾ. അഞ്ച് സ്റ്റാർ കൂടുതലായി ലഭിച്ച ഉൽപ്പന്നങ്ങൾ പലപ്പോഴും കണ്ണടച്ച് തന്നെ വാങ്ങുന്ന കൂട്ടത്തിലാണ് നാമെല്ലാവരും. എന്നാൽ ഇങ്ങനെ കണ്ണുമടച്ച് അഞ്ച് സ്റ്റാർ കണ്ട് ഉൽപ്പന്നങ്ങൾ വാങ്ങിയാൽ ചതിക്കപെട്ടക്കാമെന്നാണ് ബി.ബി.സിയുടെ പുതിയ അന്വേഷണം കാണിക്കുന്നത്.

ഓൺലൈനിലെ പല റിവ്യൂകളും പണം കൊടുത്ത് എഴുതിപ്പിക്കുന്നതാണെന്നും മികച്ച റിവ്യൂ എഴുതുന്ന വ്യക്തിക്ക് കമ്പനികൾ സൗജന്യമായി തന്നെ അവരുടെ ഉൽപ്പന്നങ്ങൾ കൊടുക്കുന്നുണ്ടെന്നും ബി.ബി.സി അവരുടെ അന്വേഷണത്തിൽ പുറത്ത് കാണിക്കുന്നു. ഇങ്ങനെ വ്യാജ റിവ്യൂ വായിച്ച് പല ഉപഭോക്താക്കളും ചതിക്കപെടുന്നുണ്ടെന്നും ബി.ബി.സി അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

എങ്ങനെ വ്യാജ റിവ്യൂ കണ്ട് പിടിക്കാം?

  • റേറ്റിംങ്ങിൽ മാത്രം ഉറപ്പിക്കരുത് - കൂടുതൽ ആഴത്തിൽ റിവ്യൂകൾ വായിക്കുക.
  • റിവ്യൂകൾ പോസ്റ്റ് ചെയ്ത തിയ്യതി പരിശോധിക്കുക - നിരവധി റിവ്യൂകൾ ഒരേ സമയ പരിധിക്കുള്ളിൽ വന്നിട്ടുണ്ടെങ്കിൽ ഉറപ്പിക്കുക അതിന് പിന്നിൽ ഉറപ്പായും പണം കൊടുത്തുള്ള എഴുത്ത് കാണും.
  • നിഷ്പക്ഷമായ വിശകലനം - റിവ്യൂ എഴുതുന്ന വ്യക്തികളെ നോക്കുക, അവരുടെ പൂർവ ചരിത്രം പരിശോധിക്കുക. മുൻപും അവർ എല്ലാ ഉത്പന്നങ്ങൾക്കും അഞ്ച് സ്റ്റാർ തന്നെയാണോ കൊടുത്തതെന്ന് പരിശോധിക്കുക.
  • റേറ്റിംഗ് ശ്രദ്ധിക്കുക/ പരിശോധിക്കുക- റിവ്യൂ എഴുതിയത് മുഴുവൻ വായിക്കുക. പൂർണമായും നല്ലത് മാത്രം എഴുതിയ ഒരു റിവ്യൂ സംശയത്തോടെ മാത്രം കാണിക്കുക. കണ്ണടച്ച് ഒരെഴുത്തും വിശ്വസിക്കരുത്.