LiveTV

Live

Technology

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി ഷവോമി  

ദീപാവലിക്ക് വമ്പന്‍ ഓഫറുകളുമായി ഷവോമി  

ദീപാവലിക്ക് വന്‍ ഓഫറുകളുമായി ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഷവോമി രംഗത്ത്. ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ് ഓഫര്‍ വില്‍ന. സ്മാര്‍ട് ഫോണ്‍, സ്മാര്‍ട് ടിവി അടക്കമുള്ള ഉത്പന്നങ്ങളില്‍ മികച്ച വിലക്കുറവില്‍ ലഭ്യമാകും.

'ദിവാലി വിത്ത് മി' എന്ന പേരിലാണ് മൂന്ന് ദിവസത്തെ ഒഫര്‍ വില്‍പന നടക്കുന്നത്. ഒരു രൂപയുടെ ഫ്‌ലാഷ് സെയിലും ഇതോടനുബന്ധിച്ച് നടക്കും. കമ്പനിയുടെ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും നിരവധി ഉത്പന്നങ്ങളില്‍ കമ്പനി ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 7,500 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് 750 രൂപ ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 5, പോക്കോ എഫ് 1 എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പേടിഎം വഴി വാങ്ങുമ്പോള്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. മൊബിക്വിക് ഉപഭോക്താക്കള്‍ക്ക് 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

റെഡ്മി നോട്ട് 5 പ്രൊ (4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റ്) 12,999 രൂപയ്ക്കും 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റ് 14,999 രൂപയ്ക്കും വാങ്ങാം. റെഡ്മി വൈ2 (4 ജിബി റാം / 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്) വേരിയന്റിന് 10,999 രൂപയായിരിക്കും വില.

43 ഇഞ്ചിന്റെ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 21,999 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. 32, 43 ഇഞ്ച് ഷവോമി സ്മാര്‍ട് ടിവി വാങ്ങുമ്പോള്‍ ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ ഇളവ് ലഭിക്കും. എം.ഐ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് (ബേസിക് ബ്ലാക്ക്), എം.ഐ ബ്ലൂടൂത്ത് ഓഡിയോ റിസീവര്‍ (വൈറ്റ്) എന്നിവ യഥാക്രമം 799 രൂപയ്ക്കും 899 രൂപയ്ക്കും ലഭ്യമാകും.