LiveTV

Live

Technology

22610 രൂപയുടെ വിലക്കുറവിന് ആപ്പിൾ ഐ ഫോൺ 8; ഞെട്ടിപ്പിക്കുന്ന ഈ ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്

22610 രൂപയുടെ വിലക്കുറവിന് ആപ്പിൾ ഐ ഫോൺ 8; ഞെട്ടിപ്പിക്കുന്ന ഈ ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്

ആപ്പിൾ ഐഫോൺ 8 അതിശയിപ്പിക്കുന്ന വില കുറവിൽ വേണോ. പേ.ടിഎം മാൾ വഴിയാണ് 22610 രൂപയുടെ വില കുറവിൽ ആപ്പിൾ ഐഫോൺ 8 അറുപത്തി നാല് ജി.ബി ലഭ്യമാകുന്നത്. വെബ്സൈറ്റ് വഴി 67940 രൂപയും ആപ്പ് വഴി 58830 രൂപക്കുമാണ് മൊബൈൽ ഫോൺ ലഭ്യമാകുക. ഇതിന് പുറമെ 13500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും പേ ടിഎം മാൾ വഴി ലഭ്യമാണ്. ഇത് വഴി 45330 രൂപയുടെ വിലക്കുറവിൽ ഫോൺ ലഭ്യമാകും. 256 ജി.ബിയുടെ ഐഫോൺ 8 മോഡലിനും ഈ ഓഫർ ലഭ്യമാണ്.

ഫ്ലിപ്പ്കാർടിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ വഴി ആപ്പിളിന്റെ ഐഫോൺ 8 അറുപത്തി നാല് ജി ബി 53999 രൂപക്ക് ലഭ്യമാണ്. 13941 രൂപ ഡിസ്‌കൗണ്ടിനാണ് ഫ്ലിപ്കാർട് ഫോൺ വിൽപന നടത്തുന്നത്. എച്.ഡി.എഫ്.സിയുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവിലും ഫോൺ ലഭ്യമാണ്.

ആമസോണും അവരുടെ ഗ്രെയ്റ്റ് ഇന്ത്യൻ സെയിൽ വഴി 53999 രൂപയ്ക്കാണ് ഐഫോൺ 8 വിൽപന നടത്തുന്നത്. എസ്.ബി.ഐയുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴി ഫോൺ വാങ്ങുന്നവർക്ക് ആമസോണിൽ 10 ശതമാനം കിഴിവും ലഭ്യമാണ്.

എൽ.സി.ഡി ഡിസ്‌പ്ലൈയിൽ 4.7 ഇഞ്ച് ഡിസ്പ്ലേയുമായാണ് ആപ്പിൾ ഐഫോൺ 8 പുറത്ത് വരുന്നത്. 12 എംപി ലെൻസിന്റെ ബാക്ക് കാമറയും 7 മെഗാ പിക്സലിന്റെ മുൻകാമറയും കൂടെ ഫേസ് ടൈം എച്.ഡി യുമായാണ് ഐഫോൺ ഉപഭോക്താക്കൾക്ക് കൈയിൽ കിട്ടുക. നാനോ സിം ഇടാൻ പാകത്തിൽ പുറത്തിറങ്ങുന്ന ഐഫോണിൽ ഫിംഗർ പ്രിന്റ് സ്കാനർ വഴിയാകും ലോക്ക് ഓപ്‌ഷൻ കമ്പനി നൽകുന്നത്.