LiveTV

Live

Technology

നാലു ക്യാമറയുമായി സാംസങ്ങ് ഗ്യാലക്‌സി എ 9(2018); വിലയും സവിശേഷതകളും അറിയാം  

നാലു ക്യാമറയുമായി സാംസങ്ങ് ഗ്യാലക്‌സി എ 9(2018); വിലയും സവിശേഷതകളും അറിയാം  

സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എ 9(2018) പുറത്തിറങ്ങി. മലേഷ്യയിലെ കോലാലംപൂരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കിയത്. നാലു ക്യാമറകളോട് കൂടിയ ക്വാഡ് റിയര്‍ ക്യാമറയാണ് ഗ്യാലക്‌സി എ 9(2018) ന്റെ പ്രധാന പ്രത്യേകത. സാംസങ്ങ് ഗ്യാലക്‌സി എ 7(2018) ശ്രേണിയില്‍ പെട്ടതാണ് പുതിയ ഫോണും. 18.5:9 ആസ്പക്റ്റ് റേഷ്യോ വലിപ്പമുള്ള സ്‌ക്രീന്‍, 6 ജിബി റാം എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്.

സാംസങ്ങ് ഗ്യാലക്‌സി എ 9(2018) വില വിവരങ്ങള്‍

ഏകദേശം 51,300 രൂപ മുതലാണ് സാംസങ്ങ് ഗ്യാലക്‌സി എ 9(2018) ന്റെ വിലയാരംഭിക്കുന്നത്. നവംബര്‍ മുതലാണ് ഫോണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില എത്രയായിരിക്കും എന്നതിനെ കുറിച്ച് ചടങ്ങില്‍ പ്രഖ്യാപനമുണ്ടായില്ല. പിങ്ക്, ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക.

സവിശേഷതകള്‍

രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ 8.0 ഒറിയോ ആന്‍ഡ്രോയിഡ് പതിപ്പാണ് ഉള്ളത്. 6.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്‌പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 660 എസ്.ഒ.സി പ്രോസസ്സര്‍, 6 ജിബി, 8 ജിബി റാം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

നാലു ക്യാമറകള്‍, 128 ജിബി സ്റ്റോറേജ് സ്‌പേസ്, സെന്‍സറുകള്‍, 3,800 എം.എ.എച്ച് ബാറ്ററി എന്നിവയും സാംസങ്ങ് ഗ്യാലക്‌സി എ 9(2018) ന്റെ സവിശേഷതകളാണ്.