LiveTV

Live

Technology

പോക്കറ്റ് കാലിയാവാതെ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കണോ? റിയല്‍മി സി1 തിരഞ്ഞെടുക്കൂ...  

പോക്കറ്റ് കാലിയാവാതെ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കണോ? റിയല്‍മി സി1 തിരഞ്ഞെടുക്കൂ...  

കുറഞ്ഞ ബഡ്ജറ്റില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് റിയല്‍മി സി1. 7,000 രൂപക്ക് താഴെയാണ് വില എന്നത് തന്നെയാണ് റിയല്‍മി സി1 നെ ചെറിയ ബഡ്ജറ്റ് ഫോണുകളുടെ കൂട്ടത്തില്‍ പ്രിയപ്പെട്ടതാക്കുന്നത്. 6,999 രൂപക്ക് നോക്കിയ ഡിസ്‌പ്ലേ, പവര്‍ഫുള്‍ ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസ്സര്‍ എന്നീ സവിശേഷതകളോട് കൂടിയ തകര്‍പ്പന്‍ ഫോണാണ് റിയല്‍മി സി1.

4230mah ബാറ്ററിയാണ് റിയല്‍മി സി1 ന് കരുത്തേകുന്നത്. സ്മാര്‍ട്ട് ഐ പവര്‍ മാസ്റ്റ് കൂടെയുള്ളത് കൂടുതല്‍ ഫലപ്രദമാകുന്നു. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസ്സറുള്ള ഫോണില്‍ 13+2 മെഗാപിക്‌സല്‍ ഇരട്ട റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഒറിയോ 8.1 ആന്‌ഡ്രോയിഡ് പതിപ്പ് ഉപയോഗിച്ചിരിക്കുന്ന റിയല്‍മി സി1 ന് 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 19:9 ആണ് ആസ്പക്റ്റ് റേഷ്യോ. 2 ജിബി റാമും 16 ജിബി സ്റ്റോറേജ് സ്‌പേസും റിയല്‍മി സി1 ല്‍ ലഭ്യമാണ്. ഇത് 256 ജിബി വരെ എക്‌സ്പാന്റ് ചെയ്യാവുന്നതാണ്.