LiveTV

Live

Technology

നിന്ദ്യമായ കമന്റും ഫോട്ടോയും കണ്ട് പിടിക്കാൻ എ.ഐ ടെക്നോളജിയുമായി ഇൻസ്റ്റാഗ്രാം

നിന്ദ്യമായ കമന്റും ഫോട്ടോയും കണ്ട് പിടിക്കാൻ എ.ഐ ടെക്നോളജിയുമായി ഇൻസ്റ്റാഗ്രാം

നിന്ദ്യമായ വാക്കുകളും ശൈലികളും കണ്ട് പിടിച്ച് ഒഴിവാക്കാനുള്ള ഇൻസ്റ്റാഗ്രാമിന്റെ എ.ഐ ടെക്നോളജി ഉപയോഗം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. അതിന് ശേഷം എ.ഐ ടെക്നോളജി സേവനം ഉപയോഗിച്ച് നിന്ദ്യമായ കമന്റുകളും ഫോട്ടോകളും ഒഴിവാക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. ഇത്തരത്തിൽ നിന്ദ്യമായ വാക്കുകളോ ശൈലികളോ ഫോട്ടോകളോ കാണുന്ന പക്ഷം മോഡറേറ്റർമാരെ ഉപയോഗിച്ച് അത്തരത്തിലുള്ള എല്ലാം ഒഴിവാക്കുമെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. പുതിയ ഫീച്ചർ വരും ആഴ്ച തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്പ് ഡേറ്റഡ് ആകുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫീച്ചർ ലൈവ് വീഡിയോ ഓപ്‌ഷന് താഴെയും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഇത്തരത്തിൽ അശ്ലീലവും നിന്ദ്യവുമായ കമന്റുകൾ ഒഴിവാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ആദം മസൗറി ഇൻസ്റ്റാഗ്രാം തലവനായി നിയമിതനായതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ മാറ്റമാകും എ.ഐ ടെക്നോളജി ഉപയോഗിച്ചുള്ള കമന്റ് ഫിൽറ്ററിങ്. നേരത്തെ ഇൻസ്റ്റാഗ്രാമിൽ നിന്നും രണ്ട് സ്ഥാപക മേധാവികൾ സുക്കർബെർഗുമായിട്ടുള്ള അഭിപ്രായ വ്യതാസം കാരണം രാജി വെച്ചിരുന്നു, അതിന് പകരക്കാരനായി നിയമിതനായതാണ് ആദം മസൗറി. പുതിയ മാറ്റത്തിലൂടെ ഇൻസ്റ്റാഗ്രാമിന് നിലവിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമിനകത്ത് നല്ലൊരു മാറ്റം മുന്നോട്ട് വെക്കാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.