LiveTV

Live

Technology

ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ച; പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍

ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ച;  പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍

ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് സ്വകാര്യ വിവര ശേഖരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍. പോളിസി ന്യൂസ്, ഷോപ്പിങ്, പേമെന്‍റ്, ഗെയിമിങ് തുടങ്ങി എല്ലാ വിഭാഗം ആപ്പുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

ഉപഭോക്താക്കളുടെ കലണ്ടര്‍ ഇവന്‍റ്സ്, കോള്‍ ലോഗ്, എസ്എംഎസ് എന്നിവ ഇനി മുതൽ ആവശ്യപ്പെടാന്‍ ആപ്പുകള്‍ക്കാവില്ല. നിലവില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ പെര്‍മിഷന്‍ ചോദിക്കുന്ന രീതിയുണ്ടായിരുന്നു. പെര്‍മിഷന്‍ കൊടുക്കാത്ത പക്ഷം ആപ്പ് പ്രവര്‍ത്തിക്കില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഇത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധമില്ലെന്നാണ് ഗൂഗിൾ ഇപ്പോൾ നൽകുന്ന നിർദ്ദേശം. ഉപഭോക്താക്കളുടെ സ്വകാര്യത കൂടുതല്‍ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.

ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ ഷോപ്പിങ്ങ് സൈറ്റുകൾക്ക് ഇനി മുതൽ കോള്‍ കോണ്ടാക്ട് വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. പെയ്മന്‍റ് ആപ്പുകള്‍ക്ക് എസ്എംഎസ് പെര്‍മിഷന്‍ ചോദിക്കാനും അനുമതിയില്ല.

ഗൂഗിളിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ ചോദിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിളിന്‍റെ ബഗ് ക്ലിയറിങിലോ ഗൂഗിള്‍ റിപ്പോര്‍ട്ടിങ് ഓപ്ഷനിലോ അറിയാക്കാനാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.