LiveTV

Live

Technology

ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടും

ഗൂഗിള്‍ പ്ലസിലെ ‘ബഗ്’ ആണ് ടെക് ഭീമന് തിരിച്ചടിയായത്. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ വിവരങ്ങളെ ബഗ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടും

ഗൂഗിളിന്‍റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ തീരുമാനം. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധത്തിലുള്ള സുരക്ഷാ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് ഗൂഗിള്‍ പ്ലസിന്റെ സേവനം അവസാനിപ്പിക്കാന്‍ ടെക് ഭീമന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗൂഗിള്‍ പ്ലസിലെ 'ബഗ്' ആണ് ടെക് ഭീമന് തിരിച്ചടിയായത്. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ വിവരങ്ങളെ 'ബഗ്' ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. സുരക്ഷാ വീഴ്ച കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ അറിഞ്ഞിരുന്നു. എന്നാല്‍ പ്രശ്നം ഗുരുതരമല്ലെന്ന വിലയിരുത്തലില്‍ ഇക്കാര്യം ഗൂഗിള്‍ പുറത്തുവിട്ടിരുന്നില്ല. ഇതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡാറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞതായും ഗൂഗിള്‍ അവകാശപ്പെട്ടു.

ഗൂഗിള്‍ പ്ലസ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും സുരക്ഷാ വീഴ്ചയുടെ സാഹചര്യത്തില്‍ ഓഹരി വിപണിയിലുണ്ടായ തിരിച്ചടിയും അടച്ചുപൂട്ടലിലേക്ക് നയിച്ചതായും സൂചനയുണ്ട്. സുരക്ഷാ വീഴ്ച മൂലം ഉപയോക്താക്കളുടെ ഇമെയില്‍, ജനന തിയതി, ലിംഗഭേദം, പ്രൊഫൈല്‍ ചിത്രം, ലൊക്കേഷന്‍, തൊഴില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പരസ്യപ്പെട്ടത്. ഗൂഗിള്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്‍റില്‍ താഴെ മാത്രമാണ് ആപ്ലിക്കേഷനില്‍ ചിലവഴിക്കുന്നുള്ളുവെന്നും ഗൂഗിളിന്‍റെ ബ്ലോഗില്‍ പറയുന്നു.