LiveTV

Live

Technology

ബി.എസ്.എന്‍.എല്‍ ഉപഭേക്താക്കള്‍ക്ക് ഇനി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് സൌജന്യം

ബി.എസ്.എന്‍.എല്‍ ഉപഭേക്താക്കള്‍ക്ക് ഇനി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് സൌജന്യം

തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് നല്‍കാനൊരുങ്ങുകയാണ് ടെലിക്കോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ഇതുവരെ പ്രൈം മെമ്പര്‍ഷിപ്പ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സേവനം ഇപ്പോള്‍ ലഭ്യമാവുകയുള്ളൂ. നിലവിലെ മെമ്പര്‍മാര്‍ക്ക് അവരുടെ മെമ്പര്‍ഷിപ്പ് കാലാവധിക്ക് ശേഷം സേവനം ലഭ്യമാകും.

399 രൂപയോ അതില്‍ കൂടുതലോ ഉള്ള ഓഫര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപഭോക്താക്കള്‍ക്കും 745 രൂപക്ക് മുകളിലുള്ള പ്ലാനുകള്‍ ഉപയോഗിക്കുന്ന ലാന്‍റ് ലൈന്‍ ഉപഭോക്താക്കള്‍ക്കുമാണ് 999 രൂപ വില വരുന്ന ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുക.

പ്രൈം മെമ്പര്‍ഷിപ്പ് നേടിയാലുള്ള പ്രയോജനങ്ങള്‍

  • ആമസോണില്‍ വരുന്ന പുതിയ സിനിമകളും ടി.വി പരിപാടികളും സൌജ്യമായി സ്ട്രീം ചെയ്യ്ത് കാണാം.
  • വിവിധ തരം ഷോപ്പിങ് ഓഫറുകള്‍
  • പരിമിതികളില്ലാതെ പരസ്യമില്ലാതെ മ്യൂസിക് കേള്‍ക്കാനും ഓഫ്‍ലൈന്‍ ഡൌണ്‍ലോഡിങ്ങും സാധ്യമാകും

ബി.എസ്.എന്‍.എല്‍ പ്രൈം ഓഫര്‍ ലഭ്യമാവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

  • 399 രൂപയുടെ ഒരു മൊബൈല്‍ പോസ്റ്റ്പെയ്ഡ് പ്ലാനോ 745 രൂപയുടെ ലാന്‍റ്‍ലൈന്‍ പ്ലാനോ ചെയ്യുക
  • ബി.എസ്.എന്‍.എല്‍ വെബ്സൈറ്റില്‍ കയറി സ്പെഷ്യല്‍ ബി.എസ്.എന്‍.എല്‍ ആമസോണ്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക
  • ഒ.ടി.പി ലഭിക്കാനായി ബി.എസ്.എന്‍.എല്‍ നമ്പരും ഇ-മെയിലും സ്ക്രീനില്‍ കാണുന്ന കോഡും എന്‍റര്‍ ചെയ്യുക.
  • സേവനങ്ങള്‍ ഉപയോഗ്യ യോഗ്യമായാല്‍ ആമസോണ്‍ പ്രൈം വീഡിയോ, മ്യൂസിക് ആപ്പ് എന്നിവ ഡൌണ്‍ലോഡ് ചെയ്യ്ത് ഉപയോഗിക്കാന്‍ ആരംഭിക്കുക