LiveTV

Live

Technology

ആപ്പിളിന്‍റെ പകല്‍ കൊള്ള ? 109900 രൂപയുള്ള എെ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ

അപ്പിള്‍ എെ ഫോണ്‍ എക്സ്.എസിന് 99,900 മുതല്‍ 1,34,900 രൂപയും എക്സ്.എസ് മാക്സിന് 1,09,900 രൂപ മുതല്‍ 1,44,900 രൂപ വരെയുമാണ് വില

ആപ്പിളിന്‍റെ പകല്‍ കൊള്ള ? 109900 രൂപയുള്ള എെ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ

അപ്പിള്‍ െഎ ഫോണ്‍ എക്സ്.എസ് ഉപഭോക്താക്കള്‍ക്കിടയില്‍ വില കൊണ്ടും സൌന്തര്യം കൊണ്ടും വ്യത്യസ്തമാവുകയാണ്. 99,000 രൂപയാണ് എെ ഫോണ്‍ എക്സ്.എസ് സീരീസിലെ ഫോണുകളുടെ തുടക്ക വില. എന്നാല്‍ ഇതില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളുണ്ട്. ശരിക്കും എെ ഫോണ്‍ ഇത്ര വിലപിടിപ്പുള്ളതാണോ?

ആപ്പിളിന്‍റെ പകല്‍ കൊള്ള ? 109900 രൂപയുള്ള എെ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ

അപ്പിള്‍ എെ ഫോണ്‍ എക്സ്.എസിന് 99,900 മുതല്‍ 1,34,900 രൂപയും എക്സ്.എസ് മാക്സിന് 1,09,900 രൂപ മുതല്‍ 1,44,900 രൂപ വരെയുമാണ് വില. ഗവേഷണങ്ങള്‍ക്കൊടുവില്‍ വിദഗ്ദര്‍ കണ്ടെത്തിയത്, എെ ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൊത്ത വില വെറും 32,200 രൂപ മാത്രമാണ് എന്നാണ്. അതായത്, ഏറ്റവും ചെറിയ മോഡലിന്‍റെ വില നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൂന്നിരട്ടിയാണ്.

ഫോണില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഒ-എല്‍ഇഡി ഡിസ്പ്ലെയാണ്. സാംസങാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് ഇറങ്ങിയ എെ ഫോണ്‍ എക്സിന്‍റെ ഡിസ്പ്ലെ സൈസായ 5.8 ഇഞ്ചായിരുന്നെങ്കില്‍ എക്സ്.എസ് പ്ലസിന് 6.3 ഇഞ്ചാണ്. അതിന് ശേഷം വിലമതിക്കുന്നത് അപ്പിളിന്‍റെ പുതിയ എ12 ബയോണിക് പ്രൊസസറാണ്. ഇതിന് മുന്‍പ് ഇറങ്ങിയ എെ ഫോണില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ തന്നെയാണ് പുതിയതിലും ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ തന്നെ ഇത്രയും വില ഈടാക്കണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.