LiveTV

Live

Technology

കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണൊരുക്കി ഹോണറും; ഫീച്ചറുകള്‍ അറിയാം...

ഈ മാസം 14 മുതല്‍ ഫ്ളിപ്പ്കാര്‍ട്ട് വഴി ബുക്ക് ചെയ്യാവുന്നതാണ്. 

കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണൊരുക്കി ഹോണറും; ഫീച്ചറുകള്‍ അറിയാം...

വാവേയ്‌യുടെ സഹസംരംഭമായ ഹോണറും കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഹോണര്‍ 7എസ് എന്ന് പേരിട്ട മോഡല്‍ 6,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മാസം 14 മുതല്‍ ഫ്ളിപ്പ്കാര്‍ട്ട് വഴി ബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് കളറുകളിലാണ് ഇറങ്ങുന്നത്, ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്.

പ്രത്യേകതകള്‍; 5.45 ഇഞ്ച് എച്ച്.ഡി+ഫുള്‍ വ്യൂ ഡിസ്‌പ്ലെ- റെസല്യൂഷന്‍ 1440* 720 പിക്‌സല്‍, ക്വാഡ്-കോര്‍ മീഡിയ ടെക് പ്രോസസര്‍, 2ജിബി റാം, 16 ജി.ബി സ്റ്റോറേജ്, 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. 13 മെഗാപിക്‌സല്‍ (പി.ഡി.എ.എഫ് + എല്‍.ഇ.ഡി ഫ്ളാഷ്) ബാക്ക് ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ( ഫോക്കസ് ഷൂട്ടര്‍, f/2.2 അപര്‍ച്ചര്‍), ആന്‍ഡ്രോയിഡ് 8.0 ഒറിയോ, 3020 എം.എ.എച്ച് ബാറ്ററി.

Also read: അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍; കുറഞ്ഞ വിലക്കൊരു സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്‌സ്