LiveTV

Live

Technology

കുറഞ്ഞ വിലക്കൊരു സ്മാര്‍ട്ട്‌ഫോണ്‍? ലാവയുടെ ഈ മോഡല്‍ നോക്കൂ  

കുറഞ്ഞ വിലക്കൊരു സ്മാര്‍ട്ട്‌ഫോണ്‍? ലാവയുടെ ഈ മോഡല്‍ നോക്കൂ  

കുറഞ്ഞ വിലയിലൊരു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കിറക്കി ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ. ലാവ Z60s എന്ന് പേരിട്ട മോഡലിന് വെറും 4,949 ആണ് വില. അതായത് അയ്യായിരത്തിലും താഴെ. അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, 1.5 ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ പ്രോസസര്‍, ഒരു ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2500 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 8.1 ഒറിയോ എന്നിവയാണ് ഈ കുറഞ്ഞ വിലക്ക് ലാവ തരുന്നത്.

5മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ബാക്ക് ക്യാമറ, അത്രയും മെഗാപിക്‌സലില്‍ ഫ്രണ്ട് ക്യാമറ ഒപ്പം ഫ്ളാഷും. റിലയന്‍സ് ജിയോയുമായി സഹകരിച്ച് പ്രത്യേക ക്യാഷ് ബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു. സെഡ് സീരിസില്‍ കമ്പനി നേരത്തെ ആറ് മോഡലുകള്‍ പുറത്തിറക്കിയിരുന്നു. Lava Z60, Lava Z70, Lava Z80, Lava Z90 എന്നിവ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും Lava Z91, Lava Z61 എന്നിവ ഈ വര്‍ഷവും പുറത്തിറക്കിയതാണ്.

തങ്ങളുടെ സെഡ്60 സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതാണ് ഇതെ പരമ്പരയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതെന്നുമാണ് കമ്പനി തലവന്‍ ഗൗരവ് നിഗം വ്യക്തമാക്കുന്നത്. വലിയ ഫീച്ചറുകളൊന്നും താല്‍പര്യമില്ലാതെ എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ ലാവയുടെ മോഡല്‍ സംതൃപ്തി തന്നേക്കാം. ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും ഇൌ ഫോണ്‍ ആവശ്യക്കാര്‍ക്ക് വാങ്ങാം.