LiveTV

Live

Technology

ഫ്രീഡം സെയിലുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും; തകര്‍പ്പന്‍ ഓഫറുകള്‍   

ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ഈ ഓഫറിന്റെ കാലാവധി.

ഫ്രീഡം സെയിലുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും; തകര്‍പ്പന്‍ ഓഫറുകള്‍   

രാജ്യത്തിന്റെ 72ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രമുഖ ഓണ്‍ലൈന്‍ വില്‍പന കേന്ദ്രമായ ആമസോണും തട്ടുതകര്‍പ്പന്‍ ഓഫറുകളുമായി രംഗത്ത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ഈ ഓഫറിന്റെ കാലാവധി. 200ലേറെ വരുന്ന പ്രൊഡക്ടുകള്‍ക്കാണ് ആമസോണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേഴ്‌സിന് 10ശതമാനം ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. എക്‌സ്‌ചേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇ.എം.ഐ എന്നിവയും നല്‍കുന്നു.

തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭിക്കുക. എക്‌സ്‌ചേഞ്ച് ഓഫറിന് പുറമെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും സ്വന്തമാക്കാം. വണ്‍ പ്ലസ്, ഷവോമി, ഹോണര്‍, ഹുവായ്, മോട്ടോറോള, നോക്കിയ, വിവോ, റിയല്‍മീ1 എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 50 ശതമാനമാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇന്റല്‍, ജെ.ബി.എല്‍, ലെനോവ, ഡബഌയുഡി, സീഗേറ്റ്, കാനോണ്‍, ബോസ് എന്നീ മോഡലുകളാണ് ഇലക്ട്രോണിക്‌സ് ഡിസ്‌കൗണ്ടിലൂടെ സ്വന്തമാക്കാനാവുക. നോ കോസ്റ്റ് ഇം.എം.ഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ലഭിക്കും. അതേസമയം ആസമോണിന്റെ ഉപകരണങ്ങളായ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍, കിന്‍ഡ്ല്‍ ഇ-ബുക്ക്, ഫയര്‍ ടിവി സ്റ്റിക് എന്നിവ എക്‌സ്‌ക്ലൂസീവ് ഓഫറിലൂടെയും സ്വന്തമാക്കാം.

അതേസമയം ഫ്ളിപ്പ്കാര്‍ട്ടും ഫ്രീഡം സെയിലുമായി രംഗത്തുണ്ട്. ഓഗസ്റ്റ് പത്ത് മുതല്‍ പന്ത്രണ്ട് വരെയാണ് ഫ്ളിപ്പ് കാര്‍ട്ടിന്റെ ഫ്രീഡം സെയില്‍. എച്ച്.ഡി.എഫ്സി കാര്‍ഡിനാണ് ഡിസ്കൌണ്ട് നല്‍കുന്നത്. ബെസ്റ്റ് സെല്ലിങ് ഫോണുകളായ മോട്ടോ ജി5 പ്ലസ്, ഷവോമിയുടെ മിഡ് റേഞ്ച് ഫോണുകള്‍ എന്നിവയ്ക്കാണ് എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ട് കൊടുക്കുന്നത്. വണ്‍ പ്ലസ് സിക്‌സ്, റിയല്‍മി1, ഹോണര്‍ 7എക്‌സ്, മോട്ടോ ജി6, സാംസങ് ഗ്യാലക്‌സി നോട്ട് 8, വിവോ എക്‌സ്21, ഹുവായ് പി20 ലൈറ്റ് എന്നീ മോഡലുകളും ഓഫറിലൂടെ സ്വന്തമാക്കാം. ഇലക്ട്രോണിക് ഗൃഹോപകരണ ഉപകരണങ്ങള്‍ക്കും ഡിസ്‌കൗണ്ട്‌നല്‍കുന്നുണ്ട്.