LiveTV

Live

Technology

ഫേസ്ബുക്കിന് അടിമയാണോ നിങ്ങള്‍?

ഓരോദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് സമയപരിധി നിശ്ചയിക്കാനും ഇനി സംവിധാനമുണ്ടാകും. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫേസ്ബുക്ക് തന്നെ കളിയിത്തിരി കൂടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കും.

ഫേസ്ബുക്കിന് അടിമയാണോ നിങ്ങള്‍?

സോഷ്യല്‍മീഡിയ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം അനുദിനം വര്‍ധിച്ചുവരികയാണ്. ഫേസ്ബുക്ക് നിങ്ങളുടെ ദുശ്ശീലമായി മാറിയിട്ടുണ്ടോ? ഒടുവില്‍ ഫേസ്ബുക്ക് തന്നെ അതറിയാനുള്ള വഴി അവതരിപ്പിച്ചിരിക്കുകയാണ്.

ഓരോ ദിവസവും നിങ്ങള്‍ എത്രസമയം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചെലവഴിച്ചു എന്നതിന്റെ വിവരം കൈമാറാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ബുധനാഴ്ച്ച ഫേസ്ബുക്ക് അവതരിപ്പിച്ച ഒരു കൂട്ടം പുതിയ ഫീച്ചറുകളിലൊന്നാണ് ഇത്. ഓരോദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് സമയപരിധി നിശ്ചയിക്കാനും ഇനി സംവിധാനമുണ്ടാകും. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫേസ്ബുക്ക് തന്നെ കളിയിത്തിരി കൂടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കും.

ഫേസ്ബുക്ക് ഉപയോഗിച്ച സമയം അറിയാന്‍
ഫേസ്ബുക്ക് ഉപയോഗിച്ച സമയം അറിയാന്‍

ഫേസ്ബുക്കിലെ അതേ ഫീച്ചറാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആളുകള്‍ സജീവമാകുന്ന സമയം ഗുണകരമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അനാവശ്യമായ ഉപയോഗം കുറക്കാനും ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക്കില്‍ Menu > Settings & Privacy > Your Time on Facebook വഴി പോയാല്‍ എത്രസമയം ഫേസ്ബുക്കില്‍ നിങ്ങള്‍ ചിലവഴിച്ചുവെന്ന് അറിയാനാകും. Your Time on Facebookല്‍ ക്ലിക്കു ചെയ്താല്‍ നേരെ ഫേസ്ബുക്കില്‍ നമ്മള്‍ ചിലവഴിച്ച സമയത്തിന്റെ വിശദാംശങ്ങള്‍ കാണിച്ചു തരുന്ന ഒരു ഡാഷ് ബോര്‍ഡിലേക്കാണ് എത്തുക.

ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച സമയം അറിയാന്‍
ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച സമയം അറിയാന്‍

ഇന്‍സ്റ്റഗ്രാമില്‍ Stettings > Your Activityയിലാണ് ഉപയോഗിച്ച സമയം അറിയാനാവുക. ദിനം പ്രതിയും ആഴ്ച അടിസ്ഥാനമാക്കിയും നിങ്ങള്‍ എത്ര സമയം ചെലവഴിച്ചുവെന്ന് അറിയാനാകും. ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചെങ്കിലും വരും ആഴ്ച്ചകളിലായിരിക്കും എല്ലാ രാജ്യങ്ങളിലേയും ഉപഭോക്താക്കള്‍ക്ക് ഇത് ലഭിച്ചു തുടങ്ങുക.