LiveTV

Live

Technology

ഒപ്പോ എ5 എത്തി; മോഹിപ്പിക്കുന്ന വിലയും സവിശേഷതകളും

മൊബൈല്‍ ഫോണ്‍ കാമറകളില്‍ അത്ഭുതങ്ങള്‍ കാട്ടുന്ന ഒപ്പോ തങ്ങളുടെ പുതിയ അവതാരത്തെ അവതരിപ്പിച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചൈനയിലാണ് ഒപ്പോ എ5 എത്തിയത്. 

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എ5 ന്റെ നിര്‍മാണം. ഡ്യൂവല്‍ കാമറയുമായാണ് എ5 ന്റെ വരവ്. ഒപ്പം കൃത്രിമബുദ്ധി കരുത്താക്കിയ സെല്‍ഫി കാമറയും. മെറ്റല്‍ കരുത്തിലാണ് ഫ്രേം. 4320 mAh ബാറ്ററി ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി 11 മണിക്കൂര്‍ ഗെയിമില്‍ ഏര്‍പ്പെടാനും 14 മണിക്കൂര്‍ വരെ വീഡിയോ കാണാനും സാധിക്കും. ഏകദേശം 15,500 രൂപയാണ് വില.

ഒപ്പോ എ5 ന്റെ സവിശേഷതകള്‍

ഇരട്ട നാനോ സിം ട്രേകളാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒ.എസ് 5.1 ലാണ് എ5 ന്റെ പ്രവര്‍ത്തനം. 6.2 ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലേ. 2.5 ഡി കര്‍വ്‍ഡ് ഗ്ലാസില്‍ ഡിസ്‍പ്ലേക്ക് സുരക്ഷയൊരുക്കിയിരിക്കുന്നു. 1.8 ജിഗാഹെഡ്സ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 എസ്.ഒ.സി, 4 ജിബി റാം, 13 മെഗാ പിക്സലില്‍ ഡ്യൂവല്‍ കാമറ, എല്‍.ഇ.ഡി ഫ്ലാഷ്, 8 മെഗാപിക്സല്‍ സെന്‍സറില്‍ സെല്‍ഫി കാമറ, 64 ജിബി സ്റ്റോറേജ് (മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി ആക്കി ഉയര്‍ത്താം) തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.