LiveTV

Live

Technology

ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 

ഷവോമി റെഡ്മി 6 പ്രോ ഈ മാസം 25ന് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും. 

ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 

ഷവോമി റെഡ്മി 6 പ്രോ ഈ മാസം 25ന് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും. ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണിത്. നേരത്തെ റിപ്പോര്‍ട്ടുകളിലുള്ളത് പോലത്തന്നെ ഡ്യുല്‍ ക്യാമറ സെറ്റ് അപ്പ് തന്നെയാണ് പ്രത്യേകത. . ഐഫോണ്‍ X ലേത് പോലെ ഡിസ്‌പ്ലെ നോച്ചുമായാണ് റെഡ്മി 6 പ്രോയും എത്തുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം റെഡ്മി നോട്ട് 5 പ്രോയെ പ്പോലെയാണ് 6പ്രോയും എന്നാണ് ടെക് ലോകത്തെ നിരീക്ഷകര്‍ പറയുന്നത്.

ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 
ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 
ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 
ഷവോമിയുടെ റെഡ്മി 6 പ്രോ;  കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 

4ജിബി റാം, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗന്‍626 ചിപ്, പുതിയ അപ്‌ഡേഷനായ ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഉപയോഗിച്ചിരിക്കുന്നത്. 4,000 എം.എ.എച്ച് ആണ് ബാറ്ററി ബാക്ക്അപ്പ്. രണ്ട് നാനോ സിം, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഉണ്ട്. വില സംബന്ധിച്ച കൃത്യമായ വിവരങ്ങളില്ല. ഷവോമിയുടെ പൊതുസ്വഭാവമായ വിലക്കുറവ് പുതിയ മോഡലിനും പ്രതീക്ഷിക്കാം.