LiveTV

Live

Technology

ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ 

പുതിതായി വാങ്ങിയ ലാപ്‌ടോപിന്റെയോ കമ്പ്യൂട്ടറിന്റെയോ ബില്ലുമായി അധികൃതരെ സമീപിച്ചാല്‍ രണ്ടു മാസം ഫ്രീ ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കും.

ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ 

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കുകയാണ് ടെലകോം രംഗത്തെ പ്രൊവൈഡര്‍മാര്‍. വില കുറച്ചും കൂടുതല്‍ ഡാറ്റയും ടോക്ക് ടൈമും കൊടുത്ത് ആളുകളെ സ്വകാര്യ കമ്പനികള്‍ ആകര്‍ഷിക്കുമ്പോള്‍ സര്‍ക്കാര്‍ സംരംഭമായ ബിഎസ്എന്‍എലും ഒട്ടും പിന്നിലല്ല.

പുതിയ ലാപ്‌ടോപോ കമ്പ്യുട്ടറോ വാങ്ങുന്നവര്‍ക്ക് രണ്ടുമാസം സൌജന്യമായി 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാന്‍ഡാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയതായി വാങ്ങിയ ലാപ്‌ടോപിന്റെയോ കമ്പ്യൂട്ടറിന്റെയോ ബില്ലുമായി( രണ്ട് മാസത്തിനുള്ളില്‍ വാങ്ങിയത്) അധികൃതരെ സമീപിച്ചാല്‍ രണ്ടു മാസം ഫ്രീ ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കും. ബില്ല് സബ്മിറ്റ് ചെയ്യുന്ന പക്ഷം തന്നെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച 45ജിബിയുടേ ബിബിജി കോമ്പോ ഓഫറിന് അര്‍ഹരാവും.(ബിബിജി കോമ്പോ ഓഫര്‍ പ്രകാരം 99 രൂപക്ക് ഒരു മാസത്തെക്കാണ് 45 ജിബി).

പ്ലാന്‍ പ്രകാരം ദിവസം 1.5 ജിബി അതിവേഗം ഡാറ്റയാണ് ഓഫര്‍. 1.5 ജിബി പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 1 എംബിപിഎസാകും.