LiveTV

Live

Technology

വന്‍ ഓഫറുമായി ഫ്ളിപ്പ് കാര്‍ട്ടിന്റെ വീക്ക് സെയില്‍

തെരഞ്ഞെടുത്ത ഫോണുകളാണ് വന്‍ ഡിസ്‌കൗണ്ടിലൂടെ സ്വന്തമാക്കാനാവുക

വന്‍ ഓഫറുമായി ഫ്ളിപ്പ് കാര്‍ട്ടിന്റെ വീക്ക് സെയില്‍

സൂപ്പര്‍ വാല്യു വീക്ക് സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്. തെരഞ്ഞെടുത്ത ഫോണുകളാണ് വന്‍ ഡിസ്‌കൗണ്ടിലൂടെ സ്വന്തമാക്കാനാവുക. മോട്ടോ x4, ഷവോമി റെഡ്മി നോട്ട് 5, ഐഫോണ്‍x, ഐഫോണ്‍ 8, ഗൂഗിള്‍ പിക്‌സല്‍ 2 എന്നീ ഫോണുകള്‍ക്കാണ് ഓഫര്‍. എച്ച്.ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ ഡിസ്‌കൗണ്ട് വേറെ ലഭിക്കും. ഒരാഴ്ചയാണ് ഈ സെയിലിന്റെ കാലാവാധി. ജൂണ്‍ 24ന് അവസാനിക്കും. ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, ബൈബാക്ക് എന്നിങ്ങനെയാണ് സ്കീമുകള്‍.

വന്‍ ഓഫറുമായി ഫ്ളിപ്പ് കാര്‍ട്ടിന്റെ വീക്ക് സെയില്‍

ബൈബാക്ക് ഗ്യാരന്റി പ്രകാരം ഗൂഗിൾ പിക്സൽ 2 ന്റെ 128 ജിബി മോഡല്‍ 10,999 രൂപയ്ക്ക് വരെ സ്വന്തമാക്കാം. ഈ ഓഫർ ലഭിക്കാൻ വാങ്ങുമ്പോൾ 199 രൂപയുടെ ബൈബാക്ക് ഗ്യാരന്റി പോളിസി എടുക്കണമെന്ന് മാത്രം. എട്ടു മാസത്തിനു ശേഷം ഫോൺ എക്സേഞ്ച് ചെയ്യുമ്പോൾ 42,000 രൂപ തിരിച്ചുകിട്ടുകയും ചെയ്യും.

70,000 രൂപയാണ് ഈ ഹാൻഡ്സെറ്റിന്റെ വില. ഇതിൽ നിന്ന് ഫ്ലാറ്റ് ഡിസ്കൗണ്ട് 9001 രൂപ കുറയും. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ചാൽ 8,000 രൂപയും കുറയും. ഇതോടെ ഫോണ്‍വില 52,999 രൂപയായി. തുടർന്ന് ബൈബാക്ക് ഗ്യാരന്റി പ്രാകാരം എട്ടുമാസത്തിനു ശേഷം ഫോൺ തിരിച്ചുകൊടുത്താൽ 42,000 രൂപ തിരിച്ചു കിട്ടും.

സമാനാമായ ഓഫറുകളാണ് മറ്റു മോഡലുകള്‍ക്കും നല്‍കുന്നത്. 22,999 രൂപ വിലയുള്ള മോട്ടോ x4 ഇങ്ങനെ എട്ടുമാസങ്ങള്‍ക്ക് ശേഷം 6,999 രൂപക്ക് വരെ സ്വന്തമാക്കാനാവും.