LiveTV

Live

Technology

എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്; 300 എംബിപിഎസ് വേഗത, പ്രതിമാസം 1200 ജിബി ഡാറ്റ... നിരക്കും പ്രത്യേകതകളും

എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്; 300 എംബിപിഎസ് വേഗത, പ്രതിമാസം 1200 ജിബി ഡാറ്റ... നിരക്കും പ്രത്യേകതകളും
Summary
ഒടുവില്‍ എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു കഴിഞ്ഞു.

റിലയന്‍സ് ജിയോയുടെ വരവോട് കൂടി രാജ്യത്തെ ടെലികോം മേഖല അടിമുടി മാറിക്കഴിഞ്ഞു. ജിയോയോട് മത്സരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഉറച്ചാണ് എയര്‍ടെല്ലിന്റെ നീക്കങ്ങള്‍. ഒടുവില്‍ എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഒരു സെക്കന്റില്‍ 300 എംബി വേഗതയുള്ളതാണ് എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്. അതായത്, ഒരു ജിബി വലുപ്പമുള്ള ഫയലൊക്കെ ഡൌണ്‍ലോഡ് ചെയ്തു തീരാന്‍ പത്തു സെക്കന്റില്‍ താഴെ മാത്രമാണ് വേണ്ടത്.

പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. പ്രതിമാസം 1200 ജിബി ഡാറ്റയാണ് അതിവേഗതയില്‍ ഉപയോഗിക്കാന്‍ കഴിയുക. 2199 രൂപയാണ് പ്രതിമാസ പ്ലാനിന്റെ നിരക്ക്. ഇതേസമയം, രാജ്യത്ത് മൊത്തം എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് ഈ പ്ലാന്‍ അവതരിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലാണ് ഈ നിരക്കില്‍ നിലവില്‍ ഈ പ്ലാന്‍ ലഭിക്കുന്നത്. ഇത് കൂടാതെ ഓഫറായി 1000 ജിബി അധിക ഡേറ്റയും കഴിഞ്ഞമാസം എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്നു. 350 ലൈവ് ടെലിവിഷൻ ചാനലുകൾ, 10,000 സിനിമകൾ, ടെലിവിഷൻ ഷോകൾ തുടങ്ങിയവയെല്ലാം ഈ പ്ലാനിൽ ലഭിക്കും.