LiveTV

Live

Technology

ആയിരം രൂപക്ക് 4ജി ഫോണുകളുമായി ജിയോ

ആയിരം രൂപക്ക് 4ജി ഫോണുകളുമായി ജിയോ
Summary
സ്മാര്‍ട്ട്‌ഫോണുകളിലെ ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക

ആയിരം രൂപയ്ക്ക് വോള്‍ട്ടീ(VoLTE) ഫിച്ചര്‍ ഫോണുകള്‍ വിപണിയിലിറാക്കാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ഈ ഫോണുകളില്‍ സൗജന്യ വോയിസ് കോള്‍ ജിയോ നല്‍കും. ടെലികോം താരിഫ് നിരക്കുകളില്‍ വന്‍കുറവ് വരാന്‍ ഈ നീക്കം ഇടയാക്കും. 999 രൂപ മുതല്‍ 1500 രൂപ വരെ വിലവരുന്ന വോള്‍ട്ടീ ഫീച്ചര്‍ ഫോണുകളാണ് വരുംമാസങ്ങളില്‍ റിലയന്‍സ് ജിയോ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക. മാത്രമല്ല ജിയോയുടെ മറ്റ് ചില സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയൊക്കെ പുതിയ ഫോണില്‍ ഉണ്ടാകും.

2017 മാര്‍ച്ച് വരെ സൗജന്യ 4ജി സേവനം റിലയന്‍സ് ജിയോ നീട്ടിയിട്ടുണ്ട്.