LiveTV

Live

Technology

മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായി "രുചിയേറിയ ഒരു മൊബൈല്‍ ആപ്പ്"

 മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായി "രുചിയേറിയ ഒരു മൊബൈല്‍ ആപ്പ്"
Summary
ഓരോ പ്രദേശത്തെയും രുചി വൈവിധ്യം പകര്‍ന്നു നല്‍കുന്ന തരത്തില്‍ തെരഞ്ഞെടുത്ത ഹോട്ടലുകള്‍ മാത്രമാണ് ആപ്ലിക്കേഷനില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
 മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായി "രുചിയേറിയ ഒരു മൊബൈല്‍ ആപ്പ്"

രുചിയുടെ ലോകത്ത് വഴികാട്ടിയായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. ടേസ്റ്റീസ്‌പോട്‌സ് ആപ്ലിക്കേഷനാണ് ഭക്ഷണ പ്രിയരുടെ മനംകവര്‍ന്ന് മുന്നേറുന്നത് . 60 ദിവസങ്ങൾ കൊണ്ടുതന്നെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചുതുടങ്ങിയ ഈ മൊബൈൽ അപ്ലിക്കേഷന്‍ ഇന്ത്യയില്‍ തന്നെ ഒന്നാം നിര ആപ്പുകൾക്കിടയില്‍ ഇടം പിടിച്ചു. ഫുഡ് ടെക് ശ്രേണിയിൽ വെറും 60 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം ഡൌൺലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്പാണ് TastySpots. Android or iOS ആപ്പുകൾ www.tastyspots.com/app എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാം

ഭക്ഷണപ്രിയരായിട്ടുള്ളവർക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷൻ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു. ഓരോ പ്രദേശത്തെയും രുചി വൈവിധ്യം പകര്‍ന്നു നല്‍കുന്ന തരത്തില്‍ തെരഞ്ഞെടുത്ത ഹോട്ടലുകള്‍ മാത്രമാണ് ആപ്ലിക്കേഷനില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

പരന്പരാഗത ഭക്ഷണശാലകളേയും നാടാൻ രുചിയിടങ്ങളേയും പരിചയപെടുത്തുക എന്നതാണ് പ്രധാനലക്‌ഷ്യം, രുചി വൈഭവം കൊണ്ട് പ്രശസ്തമായ നാട്ടിന്‍ പുറങ്ങളിലെ നിരവതി ഒറ്റമുറി കടകള്‍ സൈറ്റില്‍ കാണാന്‍ കഴിയും. ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഹോട്ടലിനെ കുറിച്ചും വിശദമായ കാഴ്ചപ്പാട് നല്‍കുന്ന അതി മനോഹരമായ ഒരു ചെറു വീഡിയോ, ഫോട്ടോകള്‍, വിശദമായ വിവരണം, അവിടുത്തെ പ്രധാന വിഭവങ്ങള്‍, അവിടെക്കുള്ള റൂട്ട് മാപ്പ് , ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങി ഉള്പെടുത്താവുന്ന പരമാവധി വിവരങ്ങള്‌‍ ഈ ആപ്പ് നല്‍കുന്നുണ്ട്

ഓരോ ഹോട്ടലിനെ കുറിച്ചും നിർമാതാക്കള്‍ നല‍കുന്ന വിവരങ്ങള്‍ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ആളുകൾ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പില്‍ കാണാം. ഡൌണ്‍ലോഡ് ചെയ്യുന്ന എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അവർക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനും കഴിയും.

 മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായി "രുചിയേറിയ ഒരു മൊബൈല്‍ ആപ്പ്"

ഭക്ഷണ പ്രിയരും, ഫോട്ടോഗ്രാഫേഴ്‌സും, വീഡിയോ ഫോട്ടോഗ്രാഫേഴ്‌സും ഒക്കെ അടങ്ങുന്ന ഒരു സംഗം ഓരോ സ്ഥലങ്ങളിലും നേരിട്ട് സന്ദർശിച്ചാണ് ഈ ആപ്പിലേക്ക് വേണ്ട വിവരങ്ങൾ തയ്യാറുക്കുന്നത്. ഇപ്പോൾ കേരളത്തിൽ മാത്രം ആണെങ്കിലു, ഉടനെ തന്നെ പ്രവർത്തനം കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും, ദുബായ് അടക്കമുള്ള മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആണ് നിർമാതാക്കളുടെ പ്ലാൻ, അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. Android iOS ആപ്പുകൾ കൂടാതെ Web Poral രൂപത്തിലും ടേസ്റ്റിസ്‌പോട്സ് ലഭ്യമാണ്. www.tastyspots.com/app എന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൌൺലോഡ് ചെയ്യാം

ഐ ടി മേഖലയില്‍ സജീവമായ അമര്‍നാഥ് ശങ്കര്‍,മെഹ്ബൂബ്,ഷമല്‍ ചന്ദ്രന്‍,ചാച്ചു ജേക്കബ്,എന്നിവരുടെ പങ്കാളിത്തത്തിലാണ് ഈസി സോഫ്റ്റ് ടെക്‌നോളജീസ് സിഇഒ കൂടിയായ മനാഫ് ടേസ്റ്റ് സ്‌പോട്‌സ് എന്ന ആശയം നടപ്പാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അഡിക്ടഡ് ടു ലൈഫ് കാമ്പയിന്‍, മൈ ട്രീ ചാലഞ്ച് എന്നീ ആശയങ്ങളുടെ നേതൃനിരയില്‍ മനാഫ് ഉണ്ടായിരുന്നു.

 മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായി "രുചിയേറിയ ഒരു മൊബൈല്‍ ആപ്പ്"