LiveTV

Live

Technology

ഫേസ്​ബുക്ക്​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകൻ

ഫേസ്​ബുക്ക്​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകൻ
Summary
ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ആക്​ടൺ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്​.

സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകൻ ബ്രയൻആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻഫേസ്​ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​. ഫേസ്​ബുക്ക്​ 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ആക്​ട​​​​​െൻറ പ്രതികരണം.ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ആക്​ടൺ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്​. വിവരങ്ങൾ ചോർന്നതിന്‍റെ പശ്​ചാത്തലത്തിൽ നിരവധി പേരാണ്​ ഹാഷ്​ ടാഗിന്​ പിന്തുണയുമായി എത്തുന്നത്​.2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പ്​ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികൾ അതിന്​ കൂട്ട്​ നിന്നു എന്നും ഫേസ്​ബുക്ക്​ അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാർത്തകളാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​. ഇതിനെ പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ ഫേസ്​ബുക്കിന്‍റെ ഓഹരി വില ഇടിഞ്ഞിരുന്നു.