LiveTV

Live

Technology

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ല

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ല
Summary
ജർമൻ സെക്യൂരിറ്റി റിസർച്ച്​ സംഘമാണ്​ മെസേജിങ്​ ആപ്പായ വാട്ട്​സ്​ ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. അഡ്​മി​​​ന്റെ അറിവില്ലാതെ ഒരാൾക്ക്​ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. ജർമൻ സെക്യൂരിറ്റി റിസർച്ച്​ സംഘമാണ്​ മെസേജിങ്​ ആപ്പായ വാട്ട്​സ്​ ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക്​ അഡ്മി​​​ന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും. സൂറിച്ചിൽ നടന്ന റിയൽ വേൾഡ്​ ക്രിപ്​റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ്​ ഗവേഷകർ വാട്ട്​സ്​ ആപ്പിന്റെ സുരക്ഷാ വീഴ്​ച തുറന്നുകാട്ടിയിരിക്കുന്നത്​.