LiveTV

Live

Technology

അത്ഭുതങ്ങളുടെ പ്രപഞ്ചവുമായി ഐഫോണ്‍ 8 അടുത്തമാസം 12 എത്തും ? പ്രത്യേകതകള്‍...

അത്ഭുതങ്ങളുടെ പ്രപഞ്ചവുമായി ഐഫോണ്‍ 8 അടുത്തമാസം 12 എത്തും ? പ്രത്യേകതകള്‍...
Summary
പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു സൂചനകളും ആര്‍ക്കും നല്‍കാതെയാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ തമ്പുരാനെ അണിയിച്ചൊരുക്കുന്നത്.

ആപ്പിള്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 8 സെപ്തംബര്‍ 12 ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അത്ഭുതങ്ങളുടെ പ്രപഞ്ചവുമായായിരിക്കും ഐഫോണ്‍ 8 ന്‍റെ അവതാരപ്പിറവി. ഐഫോണ്‍ 8 ലോകത്തിന് മുന്നില്‍ എന്ന് തുറന്നുകാട്ടുമെന്ന ചോദ്യത്തിന് ആപ്പിള്‍ ഇതുവരെയും കൃത്യമായ ഒരു ഉത്തരവും നല്‍കിയിട്ടില്ലെങ്കിലും ഇത് സെപ്തംബറില്‍ തന്നെ സംഭവിക്കുമെന്നാണ് പ്രമുഖ ടെക് വെബ്‍സൈറ്റുകളും പ്രവചിക്കുന്നത്.

അത്ഭുതങ്ങളുടെ പ്രപഞ്ചവുമായി ഐഫോണ്‍ 8 അടുത്തമാസം 12 എത്തും ? പ്രത്യേകതകള്‍...

പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു സൂചനകളും ആര്‍ക്കും നല്‍കാതെയാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ തമ്പുരാനെ അണിയിച്ചൊരുക്കുന്നത്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പുത്തന്‍ ഐഫോണില്‍ പരമ്പരാഗത ഹോം ബട്ടന് പകരം വിര്‍ച്വല്‍ ബട്ടന്‍ സ്ഥാനംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ ഓരോ തലമുറ ഇറങ്ങുമ്പോഴും ഒട്ടേറെ പ്രത്യേകതകള്‍ അവതരിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ അടിമുടി മാറ്റവുമായായിരിക്കും പുതുമുഖം എത്തുക.

3ജിബി റാമിന്‍റെ കരുത്തുമായി ആയിരിക്കും പുത്തന്‍ ഐഫോണ്‍ എത്തുകയെന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍ 7 എസില്‍ 2ജിബി റാം ആയിരിക്കുമുണ്ടാകുക. സ്റ്റോറേജിലും ഐഫോണ്‍ ഇത്തവണ ഉപഭോക്താക്കളെ ഞെട്ടിക്കും. 256 ജിബിക്ക് മുകളില്‍ 512 ജിബിയുടെ സ്റ്റോറേജ് വേരിയന്‍റുമുണ്ടാകും. ഏറ്റവും കുറഞ്ഞ വേരിയന്‍റ് 64 ജിബി ആയിരിക്കും. ഒഎല്‍ഇഡി സ്‌ക്രീനും സ്‌റ്റോറേജിലെ മാറ്റങ്ങളുമായിരിക്കും പ്രധാന സവിശേഷതകള്‍. ഫോണ്‍ ലോക് / അണ്‍ലോക്കിന് 3ഡി ഫേസ് ഐഡി സംവിധാനവും ഐഫോണ്‍ 8 ല്‍ പ്രതീക്ഷിക്കുന്നു. ഇരുട്ടില്‍ പോലും മുഖം തിരിച്ചറിയാനുള്ള ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഇതിലുണ്ടാകും. ഇതേ സംവിധാനം ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷക്കും ഉപകരിക്കും. ഐഫോണ്‍ 7 പ്ലസിന്‍റേതിന് സമാനമായി പിന്‍ഭാഗത്ത് ഇരട്ട കാമറയാണ് ഇതിലുണ്ടാകുക. കാമറയുടെ മികവ് കൂട്ടാന്‍ പുതിയ ഇമേജ് സെന്‍സറും ഇതിലുണ്ടാകും. എ11 പ്രൊസസര്‍ ആയിരിക്കും ഐഫോണ്‍ 8 ന്‍റെ നട്ടെല്ല്.