LiveTV

Live

Technology

ഫ്ലിപ്‍കാര്‍ട്ടുമായുള്ള ലയനത്തില്‍ നിന്നും സ്‍നാപ്‍ഡീല്‍ പിന്‍വാങ്ങി

ഫ്ലിപ്‍കാര്‍ട്ടുമായുള്ള ലയനത്തില്‍ നിന്നും സ്‍നാപ്‍ഡീല്‍ പിന്‍വാങ്ങി
Summary
ഇന്ത്യയില്‍ ആമസോണിന് ഏറെ ഭീഷണിയായി മാറുമായിരുന്ന നീക്കത്തിനാണ് ഇതോടെ അവസാനം കുറിച്ചത്.  

ഇ-​കോ​മേ​ഴ്​​സ്​ രംഗത്തെ എതിരാളികളായ ഫ്ലി​പ്​​കാ​ർ​ട്ടുമായുള്ള ലയനത്തില്‍ നിന്നും സ്നാപ്‍ഡീല്‍ പിന്‍വാങ്ങി. ലയനം സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ തുടക്കം കുറിച്ച ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി സ്‍നാപ്‍ഡീല്‍ അറിയിച്ചു. സ്വതന്ത്രമായി നീങ്ങി കൂടുതല്‍ വിപണന സാധ്യതകള്‍ തേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ആമസോണിന് ഏറെ ഭീഷണിയായി മാറുമായിരുന്ന നീക്കത്തിനാണ് ഇതോടെ അവസാനം കുറിച്ചത്.

ഫ്ലിപ്‍കാര്‍ട്ടുമായുള്ള ലയനത്തില്‍ നിന്നും സ്‍നാപ്‍ഡീല്‍ പിന്‍വാങ്ങി

സ്നാപ്‍ഡീലില്‍ 35 ശതമാനം ഓഹരികളുള്ള ജപ്പാന്‍ ആസ്ഥാനമായുള്ള സോഫ്റ്റ് ബാങ്ക് തീരുമാനം അംഗീരകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇ കൊമേഴ്സ് രംഗത്തെ അതികായരായ ഫ്ലിപ്‍കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം സ്നാപ്‍ഡീലുമായുള്ള ലയനം വലിയ ഗുണമുണ്ടാക്കില്ലെന്ന വിലയിരുത്തല്‍ നിലവിലുണ്ടായിരുന്നെങ്കിലും ചര്‍ച്ചകളുമായി മുന്നോട്ട് പോകാനായിരുന്നു കമ്പനിയുടെ തീരുമാനം.