LiveTV

Live

Technology

സ്നാപ്ഡീല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലയിക്കുന്നു

സ്നാപ്ഡീല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലയിക്കുന്നു
Summary
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്നാപ്ഡീല്‍ വിപണിയില്‍ നിലനില്‍പ്പിന് വേണ്ടിയാണ് ഫ്ലിപ്പ്കാര്‍ട്ടുമായി ലയിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

പ്രമുഖ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന കമ്പനികളായ ഫ്ലിപ്പ്കാര്‍ട്ടും സ്നാപ്ഡീലും ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്നാപ്ഡീല്‍ വിപണിയില്‍ നിലനില്‍പ്പിന് വേണ്ടിയാണ് ഫ്ലിപ്പ്കാര്‍ട്ടുമായി ലയിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

സ്നാപ്ഡീലില്‍ ഓഹരികളുളള ജപ്പാനിലെ സോഫറ്റ് ബാങ്കാണ് ഫ്ലിപ്കാര്‍ട്ട്- സ്നാപ് ഡീല്‍ ലയനത്തിന് മുന്‍കൈ എടുക്കുന്നത്. ഇരു കന്പനികളും ലയിക്കുന്നതോടെ പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ജപ്പാനിലെ ടെലികോം രംഗത്തെ പ്രമുഖ കമ്പനി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുളള സാധ്യതകളുമുണ്ട്. പുതിയ കമ്പനിയുടെ 15 ശതമാനം ഓഹരികളും ഇത്തരത്തില്‍ ഈ കമ്പനി വാങ്ങും. നിലവില്‍ സ്നാപ് ഡീലില്‍ സോഫ്റ്റ് ബാങ്കിന് മുപ്പത് ശതമനം ഓഹരികളുണ്ട്. ഏകദേശം 6.5 ബില്യണ്‍ ഡോളറാണ് ഇവയുടെ ആകെ മൂല്യം. ഫ്ലിപ് കാര്‍ട്ടിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ ലിമിറ്റഡ് തങ്ങളുടെ പത്ത് ശതമാനം ഓഹരികള്‍ ലയനത്തിന്റെ ഭാഗമായി വില്‍ക്കാനും സാധ്യതയുണ്ട്. സ്നാപ് ഡീലിന്‍റെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ സോഫ്റ്റ് ബാറ്റ് മൂന്ന് ഫോര്‍മുലകളാണ് മുന്നോട്ടുവെച്ചത്. ഫ്ലിപ്കാര്‍ട്ടുമായി ലയിക്കുകയെന്നാതാണ് ഒന്നാമത്തേത്. പേടിഎമ്മുമായി ധാരണയിലെത്തുകയാണ് രണ്ടാമത്തെ ഫോര്‍മുല. ഇത് നടപ്പായില്ലെങ്കില്‍ സോഫ്റ്റ് ബാങ്കിന്‍റെ ഓഹരികള്‍ തിരിച്ചെടുക്കുക എന്നതാണ് മൂന്നാമത്തേത്.