LiveTV

Live

Technology

ഫേസ്‍ബുക്കിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജോണ്‍ സ്നോ

ഫേസ്‍ബുക്കിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജോണ്‍ സ്നോ
Summary
എഡിന്‍ബെര്‍ഗ് ടിവി ഫെസ്റ്റിവലിലെ സെമിനാറിലാണ് ഫേസ്ബുക്ക് നിലപാടിനെ ജോണ്‍ സ്നോ കുറ്റപ്പെടുത്തിയത്.

വ്യാജവാര്‍ത്തകളോടുള്ള ഫേസ്ബുക്കിന്റെ നിഷ്ക്രിയത്വം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ സ്നോ. എഡിന്‍ബെര്‍ഗ് ടിവി ഫെസ്റ്റിവലിലെ സെമിനാറിലാണ് ഫേസ്ബുക്ക് നിലപാടിനെ ജോണ്‍ സ്നോ കുറ്റപ്പെടുത്തിയത്.

ഫേസ്‍ബുക്കിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജോണ്‍ സ്നോ

എഡിന്‍ബെര്‍ഗിലെ വാര്‍ഷിക ടിവി ഫെസ്റ്റിവലിലെ മാക് ടഗാര്‍റ്റ് സെമിനാറിലാണ് വ്യാജവാര്‍ത്തകളോടുള്ള ഫേസ്ബുക്കിന്റെ നിലപാടിനെ രൂക്ഷമായി ജോണ്‍ സ്നോ വിമര്‍ശിച്ചത്. ചാനല്‍ ഫോര്‍ ന്യൂസിലെ വാര്‍ത്താ അവതാരകനാണ് ജോണ്‍ സ്നോ. അര്‍ബുദം കണക്കെ വ്യാജവാര്‍ത്തകള്‍ പെരുകുകയാണെന്നും ഫേസ്ബുക്കിന്റെ നിഷ്ക്രിയത്വം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സ്നോ കുറ്റപ്പെടുത്തി. സത്യസന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് തുക ചെലവിടണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജകഥകള്‍ ചോദ്യം ചെയ്യപ്പെടാതെ പ്രചരിപ്പിച്ച് പ്രശസ്തി നേടുന്ന കമ്പനിയുടെ മനോഭാവത്തോടുള്ള നീരസം സ്നോ തുറന്നുപറഞ്ഞു. സത്യസന്ധമായ വാര്‍ത്ത നല്‍കേണ്ടത് ഫേസ്ബുക്കിന്റെ ചുമതലയാണെന്നും ജോണ്‍ സ്നോ വ്യക്തമാക്കി. ന്യൂസ് ഇന്‍ഡസ്ട്രിക്ക് പിന്തുണ നല്‍കാനുള്ള പരീക്ഷണത്തിലാണ് കമ്പനിയെന്നായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ പ്രതികരണം. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ആളുകള്‍ക്ക് കൂടുതല്‍ വാര്‍ത്തകളും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് വാര്‍ത്താമാധ്യമങ്ങളുമായി സഹകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാനുള്ള സൌകര്യവും ഫേസ്ബുക്ക് ഒരുക്കിയേക്കും.