LiveTV

Live

Technology

കരണം മറിഞ്ഞ ശേഷം യാത്രക്കാരില്ലാതെ സ്വയം കുതിക്കുന്ന സ്കൂട്ടര്‍ - വീഡിയോ കാണാം

കരണം മറിഞ്ഞ ശേഷം യാത്രക്കാരില്ലാതെ സ്വയം കുതിക്കുന്ന സ്കൂട്ടര്‍ - വീഡിയോ കാണാം
Summary
പീപ്പിള്‍ ഡെയ്‍ലി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കരണം മറിഞ്ഞ ശേഷം യാത്രക്കാരില്ലാതെ കുതിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ജിയാന്‍ങ്സു പ്രവിശ്യയിലാണ് രസകരമായ സംഭവം. പീപ്പിള്‍ ഡെയ്‍ലി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഒരു യു ടേണ്‍ എടുക്കുന്നതിനിടെ മുന്നിലുള്ള കാറുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ സഡന്‍ ബ്രെയ്ക്ക് ഇടാന്‍ ശ്രമിച്ചപ്പോഴാണ് സ്കൂട്ടര്‍ കരണം മറിഞ്ഞത്. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് മുതിര്‍ന്ന വ്യക്തികളും കുട്ടിയും റോഡില്‍ വീണു. പരുക്കുകളില്ലാതെ ഇവര്‍ രക്ഷപ്പെട്ടു. ഇതിനുശേഷം എഴുന്നേറ്റ സ്കൂട്ടര്‍ ഓടിച്ചയാള്‍ വണ്ടി ഉയര്‍ത്തി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട സ്കൂട്ടര്‍ വീണ്ടും കുതിച്ചത്. മറ്റ് വണ്ടികളുമായി സ്കൂട്ടര്‍ ചെറുതായി കൂട്ടിമുട്ടിയെങ്കിലും വന്‍ ദുരന്തം ഒഴിവായതായി വീഡിയോക്കൊപ്പമുള്ള ചെറിയ കുറിപ്പ് വ്യക്തമാക്കുന്നു.