Top

ഭാര്യയെ വിട്ട് ഐപിഎല്ലിനെത്തുമോ? പ്രതികരിച്ച് സ്റ്റീവ് സ്മിത്ത്

സ്മിത്തിനെ വെറും 2.2 കോടി രൂപയ്ക്കാണ് ഡൽഹി കാപിറ്റൽസ് വിളിച്ചെടുത്തിരുന്നത്

MediaOne Logo

  • Updated:

    2021-02-24 06:48:55.0

Published:

24 Feb 2021 6:48 AM GMT

ഭാര്യയെ വിട്ട് ഐപിഎല്ലിനെത്തുമോ? പ്രതികരിച്ച് സ്റ്റീവ് സ്മിത്ത്
X

ഈ ഐപിഎൽ ലേലത്തിലെ 'സർപ്രൈസ്' തെരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ സ്മിത്തിനെ വെറും 2.2 കോടി രൂപയ്ക്കാണ് ഡൽഹി കാപിറ്റൽസ് വിളിച്ചെടുത്തിരുന്നത്. പല താരങ്ങളും ഇതിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.

2.2 കോടി രൂപയ്ക്ക് ക്ലാർക്ക് ഐപിഎൽ കളിക്കാൻ പോകുമോ എന്ന് കണ്ടറിയണമെന്നായിരുന്നു ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ പ്രതികരണം. 'ടി20യിൽ ക്ലാർക്കിന്റെ പ്രകടനം അത്ര മികച്ചതല്ലായിരിക്കാം. കഴിഞ്ഞ ഐപിഎല്ലും മികച്ചതായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് ലഭിച്ച തുകയിൽ എനിക്കത്ഭുതമുണ്ട്. ഭാര്യയെയും കുട്ടികളെയും ഒഴിവാക്കി 380,000 യുഎസ് ഡോളറിന് സ്മിത്ത് ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നില്ല' - എന്നായിരുന്നു ക്ലാർക്ക് പറഞ്ഞിരുന്നത്.

എന്നാൽ അഭ്യൂഹങ്ങൾ കാറ്റിൽപ്പറത്തി ഐപിഎൽ കളിക്കാനെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്മിത്ത്. ഡൽഹി കാപിറ്റൽസിനെ കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് സ്മിത്ത് പ്രതികരിച്ചു.

''ഈ വർഷം ടീമിലെത്തിയതിൽ ഞാൻ ആഹ്ലാദവാനാണ്. നല്ല ടീമും നല്ല കോച്ചുമാണ് ഉള്ളത്. അവിടെയെത്താനും കുറച്ച് നല്ല ഓർമകൾ ഉണ്ടാക്കാനും ആഗ്രഹിക്കുന്നു. കാത്തിരിക്കാനാകുന്നില്ല' - സ്മിത്ത് പറഞ്ഞു. 2019ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്നു സ്മിത്ത്. രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല.

TAGS :

Next Story